ലോകത്തിലെ ആദ്യ ഫൈവ് സീറ്റര്‍ എയര്‍ ടാക്സിയുമായി ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പായ Lilium. ഈ മാസം ആദ്യം ഫൈവ് സീറ്റര്‍ എയര്‍ ടാക്സി ഫ്ളൈറ്റ് ടെസ്റ്റ് നടത്തി. 60 മിനിറ്റില്‍ 300 കിലോമീറ്റര്‍ ഫ്ളൈറ്റിന് യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 36 ഇലക്ട്രിക് മോട്ടോഴ്സ് ആണ് ടാക്സിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വട്ടം ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ പറക്കാന്‍ സാധിക്കും. വിമാനത്തിന് വെര്‍ട്ടിക്കലി ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. 2020 പകുതിയോടെ കൂടുതല്‍ 5 സീറ്റര്‍ എയര്‍ ടാക്സികള്‍ നിര്‍മ്മിക്കുമെന്ന് Lilium അധികൃതര്‍ വ്യക്തമാക്കി. 2025ല്‍ ലോകം മുഴുവന്‍ ഫൈവ് സീറ്റര്‍ ടാക്സി പ്രചാരത്തിലാക്കുമെന്നും കമ്പനി അറിയിച്ചു.
Related Posts
Add A Comment