ഗെയിം ഓഫ് ത്രോണ്‍സ് സ്റ്റാര്‍ മെയ്സി വില്യംസിന്റെ സ്റ്റാര്‍ട്ടപ്പിന് 2.5 ലക്ഷം ഡോളര്‍ നിക്ഷേപം. ടാലന്റ് ഡിസ്‌കവറി ആപ്പായ Daisie ആണ് നിക്ഷേപം നേടിയത്. ഗെയിം ഓഫ് ത്രോണ്‍സ് TV സീരീസിലെ ആര്യ സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ് മെയ്സി വില്യംസ്. ഫിലിം പ്രൊഡ്യൂസര്‍ Dom Santryയുമായി ചേര്‍ന്നാണ് മെയ്സി വില്യംസ് Daisie ആപ്പ് ആരംഭിച്ചത്.

ക്രിയേറ്റീവായ ആളുകള്‍ക്കായി ഒരു സ്റ്റാര്‍ട്ടപ്പ്

ക്രിയേറ്റീവായ ആളുകള്‍ക്ക് അവരുടെ വര്‍ക്ക് പ്രദര്‍ശിപ്പിക്കാനും പ്രൊജക്ട് ഡിസ്‌കവര്‍ ചെയ്യാനുമുള്ള ആപ്പാണ് Daisie. ഫിലിം, മ്യൂസിക്, ഫാഷന്‍, ഫോട്ടോഗ്രഫി, ആര്‍ട്ട്, മേക്ക്പ്പ് തുടങ്ങിയവയാണ് Daisie ആപ്പിലെ കാറ്റഗറികള്‍. 2018 ഓഗസ്റ്റില്‍ പ്രൈവറ്റ് ബീറ്റ റിലീസ് ചെയ്ത Daisie ആപ്പ് ഒഫീഷ്യലി ലോഞ്ച് ചെയ്തത് 2019 മെയ് 8നാണ്. 24 മണിക്കൂറിനുള്ളില്‍ 35000 ക്രിയേറ്റേഴ്സാണ് Daisie ആപ്പില്‍ യൂസേഴ്സായത്.

11 ദിവസം കൊണ്ട് നേടിയത് 100,000 യൂസേഴ്സിനെ

ലോഞ്ച് ചെയ്ത് 11 ദിവസം കൊണ്ട് 100,000 യൂസേഴ്‌സിനെയാണ് Daisie നേടിയത്. 1.5 മില്യണ്‍ ഡോളറാണ് ഫണ്ടിംഗ് റൗണ്ട് ലീഡ് ചെയ്ത ഫൗണ്ടേഴ്സ് ഫണ്ട് നിക്ഷേപിച്ചത്. Daisie ആപ്പിന്റെ ഭൂരിഭാഗം യൂസേഴ്സും ലണ്ടനില്‍ നിന്നാണ്. ബര്‍ലിന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സിറ്റികളിലേക്കും Daisie ആപ്പ് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version