മികച്ച സ്റ്റാര്‍ട്ടപ്പ് ഡെസ്റ്റിനേഷനാകാന്‍ കേരളം, ഇന്‍ക്ലൂസീവ് എക്കോസിസ്റ്റം ലക്ഷ്യമിടുന്നു

രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഡെസ്റ്റിനേഷനായി കേരളം അതിന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ്. കൂടുതല്‍ ഇന്‍ക്ലൂസീവായ ഒരു എക്കോസിസ്റ്റമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. കൂടുതല്‍ പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ കേരളം ക്ഷണിക്കുകയാണ്. ഒപ്പം റൂറല്‍, സോഷ്യല്‍ ഓന്‍ട്രപ്രണര്‍ഷിപ്പിന് പ്രാധാന്യം നല്‍കുകയും, വിമണ്‍ എംപവര്‍മെന്റില്‍ സംസ്ഥാനത്തിനുള്ള അഡ്വാന്റേജ് സംരംഭക രംഗത്തും പ്രതിഫലിപ്പിക്കാന്‍ ഊന്നല്‍ കൊടുക്കുകയും ചെയ്യുന്ന വര്‍ക്ക് ഫ്‌ളോ ഇംപ്ലിമെന്റ് ചെയ്യുകയാണ് KSUM.കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിലുണ്ടായിരിക്കുന്ന വലിയ ഷിഫ്റ്റിനെക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് വിശദമാക്കുന്നു.

പ്രൊഫഷണല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വരുന്നു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രൊഫഷണല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. നിരവധി കമ്പനികള്‍, എക്‌സിക്യൂട്ടീവുകള്‍, എക്‌സ്പീരിയന്‍സ്ഡ് ആയവര്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കടന്നു വന്നു. അതാണ് നല്ല പ്രൊഡക്ടുകള്‍ ഉണ്ടാകാന്‍ കാരണമായത്. ഇത് വര്‍ദ്ധിച്ച് വരേണ്ടതായിട്ടുണ്ട്. എന്നാല്‍ റൂറല്‍, സോഷ്യല്‍ എന്റര്‍പ്രൈസുകളില്‍ കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. സംരംഭത്തിലുള്ള സ്ത്രീ പങ്കാളിത്തവും വര്‍ദ്ധിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള സ്ത്രീകളുണ്ടെങ്കിലും സംരംഭത്തിലേക്ക് വരുന്നത് കുറവാണ്, ഇതും കൂടുതലായി അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്.

ഫണ്ടിംഗ് ഗ്രൂപ്പുകളെ കേരളം വളര്‍ത്തിക്കൊണ്ടുവരുന്നു

സ്‌കെയിലബിളായ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാവുകയും അവയ്ക്ക് ആവശ്യമായ ഫണ്ടിംഗിന് ഫെസിലിറ്റി ഒരുക്കുകയും ചെയ്യുമ്പോളാണ് എക്കോസിസ്റ്റത്തിന് ഓജസ് വരുന്നത്. ഇതുവരെ സംസ്ഥാനത്തിന് സ്വന്തമായ വിസികളോ, ഏയ്ഞ്ചല്‍ നിക്ഷേപകരോ ഇല്ല എന്ന പരാതിയും മാറുകയാണ്. ഫണ്ടബിളായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൃത്യമായ സപ്പോര്‍ട്ട് നല്‍കാന്‍ കേപ്പബിളായ ഫണ്ടിംഗ് ഗ്രൂപ്പുകളെയും കേരളം വളര്‍ത്തിക്കൊണ്ടുവരുകയാണ്.

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കാണാനിരിക്കുന്നത്

സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഉള്‍ക്കൊള്ളുന്നത്- ഒന്ന്, അതില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍, രണ്ട്, ജെന്‍ഡര്‍ പരിഗണന, മൂന്ന്, ജിയോഗ്രഫി. ആദ്യ ഘട്ടത്തില്‍ ഫോക്കസ് ചെയ്തിരുന്നത് തിരുവനന്തപുരത്തും, കൊച്ചിയിലുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ കൂടുതലിടങ്ങളിലേക്ക് KSUM വേരുറപ്പിച്ചു കഴിഞ്ഞു. കോഴിക്കോടിനും കണ്ണൂരിനും പിന്നാലെ കിഴക്കന്‍ ഭാഗങ്ങളിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രത്യേകിച്ച് പാലക്കാട്.പത്തനംതിട്ട, കോട്ടയം പോലുള്ള തെക്കന്‍ ഭാഗങ്ങളിലേക്കും കടക്കാന്‍ ആലോചിക്കുന്നുണ്ട്. ഫണ്ടബിള്‍ ഐഡിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരത്തേയുണ്ടായിരുന്നില്ല എന്ന സാഹചര്യം മാറി, ഇപ്പോള്‍ ഫണ്ടബിള്‍ ഐഡിയകളുള്ള ധാരാളം സ്റ്റാര്‍ട്ടപ്പുകളുണ്ടായിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ പാകമായി കേരളം

സ്റ്റാര്‍ട്ടപ്പ് മാപ്പില്‍ ഇനിയാണ് കേരളം അതിന്റെ പൊട്ടന്‍ഷ്യല്‍ ഉപയോഗിക്കാന്‍ പോകുന്നത്. കേരളത്തിന് പുറത്തുള്ള മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനും മാര്‍ക്കറ്റ് ഉപയോഗിക്കാനും പാകത്തിന് സജ്ജമാകുകയാണ് സംസ്ഥാനം. അതിനുവേണ്ട കുറ്റമറ്റ ഇന്‍ഫ്രാസ്‌ട്രെക്ചറും പോളിസി ഫ്രെയിംവര്‍ക്കുകളും ഒരുക്കാന്‍ സംസ്ഥാനത്തിന് ശേഷിയുണ്ട് എന്നത് ശുഭസൂചകമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version