ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുമായി Google. റേഡിയോളജിസ്റ്റുകളേക്കാള്‍ കൃത്യമായി ശ്വാസകോശ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഗൂഗിളിന്റെ സയന്റിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത AI മോഡലിന് സാധിക്കുമെന്നാണ് അവകാശവാദം. പ്രാരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ രൂപാന്തരമായ ഡീപ്പ് ലേണിംഗ് സഹായിക്കും.
ശ്വാസകോശങ്ങളുടെ 3D സ്‌കാന്‍ ഡീപ്പ് ലേണിംഗ് ജനറേറ്റ് ചെയ്യുന്നു. നിലവില്‍ CT സ്‌കാനിന്റെ നൂറോളം 2D ഇമേജാണ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ റേഡിയോളജിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 6 റേഡിയോളജിസ്റ്റുകളേക്കാള്‍ മികച്ചതായി പ്രവര്‍ത്തിക്കാന്‍ AI മോഡലിന് സാധിക്കുമെന്നാണ് Google പറയുന്നത്. 2017ലാണ് ഗൂഗിള്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള AI റിസര്‍ച്ച് ആരംഭിച്ചത്. അസുഖം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്നതിനാല്‍ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ലോകത്ത് പ്രതിവര്‍ഷം 17 ലക്ഷം ആളുകളാണ് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്.