മനുഷ്യന്റെ ഇമോഷന്‍ അറിഞ്ഞ് സൊല്യൂഷന്‍ നിര്‍ദ്ദേശിക്കാനുള്ള ഒരു ഡിവൈസ് ഒരുക്കുകയാണ് Amazon. മനുഷ്യവികാരം തിരിച്ചറിയാന്‍ കഴിവുള്ള വെയറബിള്‍ ഹെല്‍ത്ത് ഡിവൈസാണ് ആമസോണ്‍ തയ്യാറാക്കുന്നത്. Dylan എന്ന കോഡ് നെയിമിലുള്ള വെയറബിള്‍ ഡിവൈഡ് ബീറ്റ ടെസ്റ്റിംഗ് സ്റ്റേജിലാണ്.

വികാരമളക്കുന്നത് ശബ്ദത്തിലൂടെ

ഡിവൈസ് ധരിക്കുന്നയാളുടെ ശബ്ദത്തിലൂടെ ഇമോഷന്‍ മനസിലാക്കി സൊല്യൂഷന്‍ നിര്‍ദ്ദേശിക്കും. ഡിവൈസിലുള്ള മൈക്രോഫോണും, സ്മാര്‍ട്‌ഫോണുമായി കണക്ട് ചെയ്തിട്ടുള്ള ആപ്പും ഇതിന് സഹായിക്കും. മറ്റുള്ളവരോട് എങ്ങനെ ആക്ടീവായി പെരുമാറണമെന്നും ധരിക്കുന്നയാള്‍ക്ക് ഡിവൈസ് അഡൈ്വസ് നല്‍കും.

Lab126മായി ചേര്‍ന്ന് ഡെവലപ് ചെയ്യുന്നു

ഹാര്‍ഡ്‌വെയര്‍ ഡെവലപ്പര്‍ Lab126, ആമസോണ്‍ എന്നിവര്‍ സംയുക്തമായാണ് പ്രൊഡക്ട് ഡെവലപ് ചെയ്യുന്നത്. ആമസോണിന്റെ Fire Phone, Echo smart speaker, Alexa’s voice software എന്നിവ ഡെവലപ് ചെയ്തത് Lab126 ആണ്

Microsoft, Google, Apple എന്നിവയും ഹ്യൂമന്‍ ഇമോഷന്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version