സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനും ബിസിനസ് ഇന്‍സൈറ്റും ഗൈഡന്‍സും നല്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റപ്പ് കഫെ, വളരെ ഇംപോര്‍ട്ടന്റായ ടോപിക്കുകളാണ് ഈ എഡിഷനില്‍ ചര്‍ച്ചചെയ്തത്.
പിച്ച് ഡെക് ശ്രദ്ധാപൂര്‍വം തയ്യാറാക്കേണ്ടത്
തിരുവനന്തപുരം B-HUBല്‍ നടന്ന മീറ്റപ്പ് കഫേയില്‍ ലീഡര്‍ഷിപ്പ് മെന്ററും, Win-Win ലീഡര്‍ഷിപ്പ് അക്കാദമിയില്‍ ചീഫ് ട്രെയിനറുമായ കെ രജനികാന്ത് ആണ് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കേണ്ട പിച്ച് ഡെകിനെക്കുറിച്ച് സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സിനേട് സംസാരിച്ചത്.
സോഫ്റ്റ് സ്കില്‍സിന്റെ പ്രാധാന്യം
ഏതൊരു ബിസിനസ്സിലും ഒരാളുടെ 85 ശതമാനം സോഫ്റ്റ് സ്കില്‍ ആണ് പെര്‍ഫോമന്‍സിനെ സഹായിക്കുന്നത്. ഇമോഷണല്‍ ഇന്റലിജന്‍സ്, സെയില്സിനേയും ബിസിനസ് ഗ്രോത്തിനേയും എന്തുമാത്രം സ്വാധീനിക്കുന്നു എന്ന് സോഫ്റ്റ് സ്കില്‍ ട്രെയിനര്‍ ജീവന് ജ്യോതി വിശദീകരിച്ചു.
മെന്ററിംഗും, നോളജ് ഷെയറിംഗും നെറ്റ്വര്‍ക്കുമായി മീറ്റപ്പ് കഫേ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയനുകളില്‍ മീറ്റപ്പ് കഫേ സംഘടിപ്പിക്കുന്നതിലൂടെ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും, ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്ന മെന്ററിംഗും, നോളജ് ഷെയറിംഗും നെറ്റ്വര്‍ക്കുമാണ് കേരള സ്റ്റാര്‍ട്ടപ് മിഷന് ലക്ഷ്യം വയ്ക്കുന്നത്.