സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിലും മാനേജ്മെന്റിലും ശ്രദ്ധിക്കേണ്ട കീ പോയിന്റുകളും ആയുര്‍വേദ സെഗ്മെന്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും ടെക്നോളജി അപ്ഡേഷനും നല്ല ഫോക്കസോടെ അവതരിപ്പിച്ചു, മീറ്റ് അപ് കഫെ കൊച്ചി എഡിഷന്. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച് വിജയിച്ചതും, എന്‍ട്രപ്രണര്‍ ജേര്‍ണിയില്‍ നേരിട്ട ചാലഞ്ചുകളും ബൈഫ ലബോറട്ടറീസ് എംഡി അജയ് ജോര്‍ജ്ജ് വര്‍ഗീസ് വിശദീകരിച്ചു.
റവന്യൂ ജനറേഷന് സാധ്യമാക്കാന്‍ ചെയ്യേണ്ടത്
മികച്ച ടെക്നോളജി പ്രൊഡക്ട് അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാനും ബിസിനസ് കണ്ടെത്താനുമുള്ള വഴികള്‍ വളരെ സീരിയസായി ചിന്തിച്ചാല്‍ മാത്രമേ റവന്യു ജനറേഷന് സാധ്യമാകൂവെന്ന് കെപിഎംജി ഇന്ത്യ ഡയറക്ടര്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ഫണ്ടിംഗ്, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ് സ്കില്‍സ് എന്നിവ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡസ്ട്രി എക്സപേര്ട്സുമായി ഇന്ററാക്ട് ചെയ്ത് എന്‍ട്രപ്രണേഴ്സ്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് മീറ്റപ്പ് കഫേ. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും എന്‍ട്രപ്രണേഴ്സിനും ഇന്‍ഡസ്ട്രി എക്സപേര്ട്സുമായും സക്സസ് എന്ട്രപ്രണേഴ്സുമായും ഇന്ററാക്ട് ചെയ്യാനുള്ള അവസരമാണ് മീറ്റപ്പ് കഫേ ഒരുക്കുന്നത്. കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന മീറ്റപ്പ് കഫേയ്ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന് പ്രതിനിധികള്‍ നേതൃത്വം നല്കി. മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി കണ്‍സോളിന്റെ സ്റ്റാര്‍ട്ടപ്പ് പ്രസന്റേഷനും മീറ്റിന്റെ ഭാഗമായി നടന്നു.