സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാനുള്ള സപ്പോര്‍ട്ട് സിസ്റ്റങ്ങളില്‍ പ്രധാനമാണ് ഇന്‍കുബേഷന്‍ സ്പേസുകള്‍. സംസ്ഥാനത്ത് ഗവണ്‍മെന്റ് സഹായത്തോടെയും പ്രൈവറ്റ് ഓര്‍ഗനൈസേഷനും നേതൃത്വം നല്‍കുന്ന ഒട്ടനവധി ഇന്‍കുബേറ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ ഇന്‍കുബേറ്റേഴ്സിനെയെല്ലാം ഒരു പ്ലാറ്റ്ഫോമിലെത്തിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചി, കോട്ടയം ജില്ലകളിലെ ഇന്‍കുബേഷന്‍ സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ ഒത്തുകൂടി. മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ടീം രജനീഷ് മേനോന്‍, സ്റ്റാര്‍ട്ടപ്പ് മിഷ്ന്‍ സിഇഒ സജി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കിയ മീറ്റില്‍ ഇന്‍കുബേഷന്‍ സെന്ററുകളുടെ റോളും, നിലവിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു.
ഇന്‍കുബേറ്റേഴ്സുകളുടെ മീറ്റപ്പായിരുന്നു നടന്നതെന്ന് രജനീഷ് മേനോന്‍ Channeliamനോട് പറഞ്ഞു. ഓരോ ഇന്‍കുബേറ്റേഴ്സിനും ഓരോ പ്രത്യേക മേഖലകളിലായിരിക്കും കഴിവുണ്ടാകുക. ഓരോ ഇന്‍കുബേറ്റേഴ്സിന്റെയും ഇത്തരം പ്രത്യേക കഴിവുകള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നുവെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു.
ഓരോ ആള്‍ക്കാരുടെയും ഫണ്ടിംഗ് സ്‌കീംസ്, KSIDC, സ്റ്റാര്‍ട്ടപ്പ്, പ്രൈവറ്റ് ഇന്‍കുബേറ്റേഴ്സ് എന്നിവ ചെയ്യുന്ന ആക്ടിവിറ്റുകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത ഈ പ്രോഗ്രാമിലൂടെ കാണുന്നുവെന്ന് KSIDC ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ ഹെഡ് ആര്‍.പ്രശാന്ത് പറഞ്ഞു.
കെഎസ്‌ഐഡിസി, CIFT, ടെക്‌നോലോഡ്ജ്, അഗ്രോപാര്‍ക്ക്, കുസാറ്റ് ലോഞ്ച് പാഡ്, വിവിധ കോളേജുകളിലെ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, മേക്കര്‍ വില്ലേജ്, ബയോനെസ്റ്റ്, റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങി 23 ഇന്‍കുബേഷന്‍ സെന്ററുകളിലെ സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റില്‍ പങ്കാളികളായി.
ബയോടെക്നോളജി ഇന്‍കുബേറ്ററായ Bionest, ഈ മേഖലയില്‍ വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നുവെന്ന് Bionest പ്രോഗ്രാം സയന്റിസ്റ്റ് ഡോ.ഉമ സുബ്രഹ്മണ്യന്‍ പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍ക്കാരിന്റെ സ്‌കീമുകളും ആനുകൂല്യവും എല്ലാ ഇന്‍കുബേഷന്‍ സെന്ററുകളില്‍ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്തിക്കാനും ഇന്‍കുബേറ്റേഴ്സ് തമ്മിലുള്ള നെറ്റ്വര്‍ക്കിംഗ് ശക്തിപ്പെടുത്താനും മീറ്റില്‍ ധാരണയായതായി സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ സജി ഗോപിനാഥ് വ്യക്തമാക്കി.