റൂറല്‍ ഇന്നവേഷനുകളും ലോക്കല്‍ ഇന്‍വെസ്റ്റര്‍ എക്കോസിസ്റ്റവും വളര്‍ത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ സ്റ്റാര്‍ട്ടപ്പ് മലബാര്‍ സ്റ്റാര്‍ട്ടപ്പ് പിച്ച് സംഘടിപ്പിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മൈസോണും സംയുക്തമായി നടത്തിയ പ്രോഗ്രാമില്‍ ഹൈനെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍സും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും പങ്കാളികളായി.
എന്താണ് മൈസോണ്‍ ലക്ഷ്യം വെയ്ക്കുന്നത്അഗ്രിക്കള്‍ച്ചര്‍, പ്ലൈവുഡ് തുടങ്ങി പരമ്പരാഗത ബിസിനസുകള്‍ക്ക് പേരു കേട്ട കണ്ണൂര്‍ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഇതിനായുള്ള പിപിപി മാതൃകയിലുള്ള എന്‍ട്രപ്രണര്‍ഷിപ് കള്‍ച്ചറാണ് മലബാര്‍ ഇന്നവേഷന്‍ സോണ്‍ തുടങ്ങിവെച്ചത്.ഇപ്പോള്‍ വിവിധ സ്റ്റാര്‍ട്ടപ്പ് കന്പനികളിലായി 200 പേര്‍ മൈസോണില്‍ ഇന്‍കുബേറ്റഡാണ്.
ഇന്‍വെസ്റ്റേഴ്‌സിനും സ്റ്റാര്‍ട്ടപ്പിനും മികച്ച പ്ലാറ്റ്‌ഫോം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രോഗ്രാം റെയ്മണ്ട ്അപ്പാരല്‍ മുന്‍ പ്രസിഡന്റും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ റോബര്‍ട്ട് ലാബോ ഉദ്ഘാടനം ചെയ്തു. യൂണികോണ്‍ വെഞ്ച്വേഴ്‌സിന്റെ അനില്‍ ജോഷി കേരളത്തിലുള്ള തന്റെ ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്പീരിയന്‍സ് പങ്കുവെച്ചു. ഏറെ വര്‍ഷമായി യൂണികോണ്‍ വെഞ്ച്വേഴ്‌സ് കേരളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിഷ്യേറ്റീവീസ് നടത്തി വരുമ്പോഴാണ് താന്‍ കേരളത്തിലെത്തുന്നത്. ഇന്‍വെസ്റ്റേഴ്‌സുമായും എന്‍ട്രപ്രണേഴ്‌സുമായും സംവദിച്ച് മുന്നോട്ട് പോകാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലെ ഇന്‍വെസ്റ്റ്‌മെന്ററിനെക്കുറിച്ചുള്ള പാനല്‍ ഡിസ്‌ക്കഷനും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാസ്റ്റര്‍ ക്ലാസും പ്രോഗ്രാമിന്റെ ഭാഗമായി നടന്നു.
ഇന്‍വെസ്റ്റേഴ്‌സിനു മുന്നില്‍ പിച്ച് ചെയ്യാന്‍ 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിച്ചു, തുടര്‍ന്ന് വണ്‍ ടു വണ്‍ വിസി മീറ്റിംഗും ഉണ്ടായിരുന്നു. കഅച നെറ്റ്വര്‍ക്ക്, ലീഡ് ഏയ്ഞ്ചല്‍സ് തുടങ്ങിയ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പിന്റെ പ്രതിനിധികളും പിച്ചിന്റെ ഭാഗമായി. മൈസോണിന്റെ ഷിലന്‍ സഗുണന്‍, ഗോപാലകൃഷ്ണന്‍, സുബാഷ് എന്നിവര്‍ നേതൃത്വം നല്‍കി.