My StoryStartups

കാണുമ്പോള്‍ ബെഡ്, ബ്യൂണോ പറയുന്നത് വ്യത്യസ്തമായ സംരംഭക ഇനിഷ്യേറ്റീവ്

മനസ്സുവെച്ചാല്‍ എന്തും സംരംഭമാണ്. പ്രവര്‍ത്തിയില്‍ ലൈഫുണ്ടാകണമെന്ന് മാത്രം. കാണുമ്പോള്‍ വെറും ബെഡ്, പക്ഷെ ബ്യൂണോ പറയുന്നത് വ്യത്യസ്തമായ സംരംഭക ഇനിഷ്യേറ്റീവാണ്. നമ്മുടെ നാട്ടില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതും ഒരു കാലത്ത് സുലഭവുമായിരുന്ന ഇളം പഞ്ഞി അഥവാ പഞ്ഞിക്കായ കൊണ്ട് പ്രകൃതിക്കിണങ്ങുന്ന ആരോഗ്യമുള്ള ബെഡ് ഒരുക്കുകയാണ് മലപ്പുറത്തുള്ള ഉസ്മാന്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തൊണ്ടോടുകൂടി കൊണ്ട് വരുന്ന പൂളപ്പഞ്ഞി, കായും തൊണ്ടും കളഞ്ഞ് പഞ്ഞി മാത്രമെടുത്ത് ഉണക്കും. തുടര്‍ന്ന് ആ മിനുസമുള്ള ഇളവംപ്പഞ്ഞി കൊണ്ട് ബെഡ്ഡുണ്ടാക്കും. നൂറ് ശതമാനം പ്രകൃതിദത്തമായ ഇതില്‍ മറ്റൊന്നും തന്നെ ചേര്‍ക്കുന്നില്ല എന്നതാണ് പ്രത്യേകത. മൂന്ന് പതിറ്റാണ്ടിലേറെയായി കെവി ഹംസ ഇളവംപഞ്ഞിയില്‍ ബെഡ്ഡുണ്ടാക്കുന്നു. ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ മകന്‍ ഉസ്മാന്‍ കുട്ടികള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് ബെഡ്ഡാക്കി ബ്യൂണോയെ ബ്രാന്‍ഡ് ചെയ്തു. യാതൊരു അലര്‍ജിയും ഉണ്ടാക്കില്ല എന്നതിനാല്‍ തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും നല്ല ബെഡ്ഡായി ഇത് മാറുന്നു.

തനി നാടന്‍, പക്ഷെ വിദേശികള്‍ക്കും പ്രിയം

നാടന്‍ പഞ്ഞി കൊണ്ടുമാത്രം കുട്ടികള്‍ക്കുള്ള നെറ്റ് ബെഡ് ഇറക്കുന്നത് ഇതാദ്യമാണെന്ന് ഈ സംരംഭകന്‍ പറയുന്നു. നിലമ്പൂരില്‍ നിന്ന് പഞ്ഞി കൊണ്ട് ആദ്യമായി ബെഡ്ഡുണ്ടാക്കിയപ്പോള്‍ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ടു. ധാരാളം സ്ഥലങ്ങളില്‍ നിന്ന് ഓര്‍ഡര്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ തന്നെ പല ഭാഗങ്ങളില്‍ നിന്ന് നാടന്‍ പഞ്ഞികൊണ്ടുവന്ന് ബെഡ്ഡുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. കേരള, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലേക്കും ബെഡ്ഡുകള്‍ കയറ്റിയയക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റിയയക്കാനുള്ള ശ്രമത്തിലാണ്

ടീം വര്‍ക്കിന്റെ ഗുണം

മാസത്തോളം പഠനം നടത്തിയ ശേഷം KVH ഗ്രൂപ്പിന്റെ കീഴില്‍ Beuno mattress തുടങ്ങി. ഏകദേശം 2 വര്‍ഷത്തിന് ശേഷം പുതിയ സെഗ്മെന്റ് തുടങ്ങാന്‍ പ്ലാന്‍ ചെയ്തു. അങ്ങനെയാണ് ബംഗളൂരുവിലെ ഒരു കമ്പനി ഇതിന്റെ ഡിസൈനിംഗും മറ്റും തന്നത്. ലോകത്തില്‍ തന്നെ ആദ്യമായി നാടന്‍ പഞ്ഞി ഉപയോഗിച്ച് കുട്ടികള്‍ക്കുള്ള നെറ്റ് ബെഡ് ഇറക്കി. ഇന്ത്യയില്‍ ഇല്ലാത്തൊരു പ്രൊഡക്റ്റ് ഇറക്കിയതിനാല്‍ തുടക്കത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. മാനുഫാക്ചറിംഗ് മുതല്‍ മാര്‍ക്കറ്റിംഗ് വരെയുള്ള കാര്യങ്ങളില്‍ സ്വന്തം വഴി വെട്ടിത്തുറക്കേണ്ടി വന്നു. വലിയൊരു ടീം വര്‍ക്കിന്റെയും ഫാമിലി സപ്പോര്‍ട്ടിന്റെയും പിന്തുണയില്‍ പ്രവര്‍ത്തിച്ച ബ്യൂണോ ബെഡ്ഡില്‍ നൂറിലധികം സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ 250ലധികം പേര്‍ ജോലി ചെയ്യുന്നു.

അമ്മത്തൊട്ടിലിലെ കുരുന്നുകള്‍ക്ക്

2016ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ബ്യൂണോ ബെഡ് ലോഞ്ച് ചെയ്തത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ആയിരത്തിലധികം കൗണ്ടറില്‍ കമ്പനിക്ക് നേരിട്ട് കൊടുക്കാന്‍ കഴിഞ്ഞു. ഭീമമായ തുക പരസ്യത്തിനൊന്നും ചെലവാക്കിയിട്ടില്ല. തികച്ചും പ്രകൃതിദത്തവും ഗുണമേന്മയേറിയതുമായ നാടന്‍ പഞ്ഞി കൊണ്ടുള്ള ഉല്‍പ്പന്നമെന്നതാണ് ഇത്രയും കസ്റ്റമേഴ്സിനെ നേടിക്കൊടുക്കാന്‍ സഹായിച്ചതെന്ന് ഉസ്മാന്‍ പറയുന്നു. കഴിഞ്ഞ 2 വര്‍ഷത്തോളമായി സര്‍ക്കാരിന്റെ അമ്മത്തൊട്ടിലിലേക്ക് വരുന്ന എല്ലാ കുട്ടികള്‍ക്കും ബെഡ് കൊടുക്കുന്നുണ്ട്. ബ്യൂണോഷോപ്പി എന്നൊരു പുതിയ സെഗ്മെന്റ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ബ്യൂണോ ഷോപ്പി എന്നത് ഓണ്‍ലൈനില്‍ മാത്രം ലഭ്യമാകുന്ന പ്രൊഡക്ടാണ്. പുതുവര്‍ഷ ദിനത്തിലും ശിശുദിനത്തിലും ഗവണ്‍മെന്റ് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ജനിക്കുന്ന കുട്ടികള്‍ക്ക് ബെഡ് സൗജന്യമായി നല്‍കുന്നു.

Tags

Leave a Reply

Back to top button
Close