10 ഇന്ത്യന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ AI ലാബുമായി Microsoft. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ 3 വര്‍ഷത്തെ പ്രോഗ്രാം AI Digital Labs സംഘടിപ്പിക്കും. Bits Pilani, കാരുണ്യ യൂണിവേഴ്സിറ്റി, SRM ഇന്‍സ്റ്റിറ്റ്യൂട്ട് & ടെക്നോളജി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ലാബുകള്‍ ലോഞ്ച് ചെയ്യുക. ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ക്ലാസ് ഇന്‍ഫ്രാസ്ട്രെക്ചര്‍, AI സര്‍വീസുകള്‍, ഡെവലപര്‍ സപ്പോര്‍ട്ട് തുടങ്ങിയവ മൈക്രോസോഫ്റ്റ് ലഭ്യമാക്കും. ഫാക്കല്‍റ്റികള്‍ക്ക് AI, IoT തുടങ്ങിയവയില്‍ ട്രെയിനിംഗ് പ്രോഗ്രാമും ഒരുക്കും. ലാബ് സജ്ജമാകുന്നതിലൂടെ ഇന്‍സ്റ്റിറ്റിയൂഷനുകളെ ഇന്നവേഷന്‍ ഹബ്ബായി ഉയര്‍ത്താനാണ് നീക്കം.