സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനുമുള്ള സ്കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പെടുത്തുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തെ വലിയൊരളവുവരെ സ്വാധീനിക്കാവുന്ന ഈ നീക്കം വിളംബരം ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിക്കുന്നു.
സ്കീമുകളെ കുറിച്ച് കൂടുതല്‍ അറിയാം
ഇന്‍കുബേഷന്‍ സ്പെയ്സുകളിലും കോവര്‍ക്കിംഗ് സ്പെയിസുകളിലും വര്‍ക്ക് ചെയ്യുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാഷണല്‍-ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് കടക്കാനുള്ള അവസരമാണ് ഇന്‍കുബേറ്റര്‍ യാത്ര തുറന്നിടുന്നതെന്ന് KSUM സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള നിരവധി സ്കീമുകളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്ന പ്രോഗ്രാമാണിതെന്ന് KSUM ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്കീമുകളെ കുറിച്ച് മനസിലാക്കാനും സംശയദൂരികരണത്തിനും ഇന്‍കുബേഷന്‍ യാത്ര അവസരം ഒരുക്കുമെന്ന് KSUM ടെക്നിക്കല്‍ ഓഫീസര്‍ വരുണ്‍ വ്യക്തമാക്കി.
40ലധികം ഇന്‍കുബേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും
ജൂണ്‍ 19ന് തിരുവനന്തപുരത്തെ ബി ഹബ്ബ് ഇന്‍കുബേഷന്‍ സെന്ററില്‍ നിന്ന് തുടങ്ങുന്ന ഇന്‍കുബേറ്റര്‍ യാത്ര, 1000 ത്തോളം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് കേരളത്തിലെ 40ലധികം ഇന്‍കുബേഷന്‍ സെന്ററുകളും കോവര്‍ക്കിംഗ് സ്പേസുകളും സന്ദര്‍ശിക്കും.
KSUM ഒഫീഷ്യല്‍സുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാം
കേരള സ്റ്റര്‍ട്ടപ് മിഷന്റെ വിവിധ ആക്ടിവിറ്റികള്‍, സപ്പോര്‍ട്ട് സ്കീം എന്നിവയെ കുറിച്ച് KSUM ഒഫീഷ്യല്‍സുമായി യാത്രയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ അവസരമുണ്ടാകും.മികച്ച ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍, ഫണ്ടിംഗ് മാനേജേഴ്സുമായി വണ്‍ ഓണ്‍ വണ്‍ മീറ്റിംഗ് നടത്താനും അവസരം ലഭിക്കും. തിരുവനന്തപുരം ജില്ലയില്‍ ബി-ഹബ്, ഹാച്ച്സ്പേസസ്, KSUM, SCTIMST-TIMed, സ്റ്റാര്‍ട്ടപ്പ് ഡ്രീംസ്, ടെക്നോക്നോ ലോഡ്ജ് തിരുവനന്തപുരം, കേരള യൂണിവേഴ്സിറ്റി ടെക്നോളജി ആന്റ് ബിസിനസ് സ്റ്റാര്‍ട്ടപ്പ് സെന്റര്‍, CET-TBI എന്നിവിടങ്ങളിലാകും ആദ്യ ഘട്ടത്തില്‍ സന്ദര്‍ശനം.