കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ കഴിയുന്നതാണ് സെയില്‍സിന്റെ വിജയരഹസ്യമെന്ന് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി. channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനോട് സംസാരിക്കവേ, കസ്റ്റമറോട് നേരിട്ട് പെയ്ന്‍ പോയിന്റ് എന്താണെന്നും അതിന് പരിഹാരം കാണാന്‍ എങ്ങനെ നിങ്ങളുടെ പ്രൊഡക്ടുകൊണ്ട് സാധിക്കുമെന്ന് ചോദിച്ച് മനസ്സിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സെയില്‍സ് പേഴ്സണാകണമെങ്കില്‍ കസ്റ്റമര്‍ പേര്‍സ്പക്റ്റീവില്‍ നിന്ന് ചിന്തിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. സെയില്‍സ് സ്ട്രാറ്റജി ലോങ്ങ് ടേമായിട്ടുള്ള കാര്യമാണ്. എന്താണ് നിങ്ങളുടെ ടര്‍ഗറ്റ്. ഏത് കസ്റ്റമറാണ് നിങ്ങളുടെ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ സഹായിക്കുക, ആരാണ് കസ്റ്റമര്‍, അവര്‍ എവിടെയാണ് ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ക്രിട്ടിക്കല്‍ ഫാക്ടറുകള്‍ അഡ്രസ് ചെയ്യാനായാല്‍ അത് ബെറ്റര്‍ സെയില്‍സിന് സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി വ്യക്തമാക്കുന്നു