KSUM ഇന്‍കുബേറ്റര്‍ യാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇന്‍കുബേറ്റര്‍ യാത്ര തിരുവനന്തപുരം എഡിഷന് നടത്തുന്നത്. ഇന്‍കുബേറ്റര്‍ യാത്രാ വാന്‍ KSUM സിഇഒ ഡോ.സജി ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നാണ് വാന്‍ പുറപ്പെട്ടത്.കേരളത്തിലെ ഇന്‍കുബേറ്റേഴ്സിനെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരാനും കരുത്തുറ്റ ഇക്കോസിസ്റ്റം വാര്‍ത്തെടുക്കലും ലക്ഷ്യമിട്ടാണ് യാത്ര.40 ലധികം ഇന്‍കുബേറ്റര്‍/കോവര്‍ക്കിംഗ് സ്പേസുകളിലൂടെ യാത്രാ വാന്‍ കടന്നുപോകും.
Related Posts
Add A Comment