100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടൊരുക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. 1298 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ട്(FoF) ആണ് 100 ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത്.IoT, AI മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ ഫണ്ട് സംബന്ധിച്ച് ധാരണയായത്. 15 കോടി ജാപ്പനീസ് ഇന്‍വസ്റ്റേഴ്സും ബാക്കി ഫണ്ട് ഇന്ത്യന്‍ ഇന്വെസ്റ്റേഴ്സുമാണ് നിക്ഷേപിക്കുക. Mizhuo Bank, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന്, നിപ്പോണ്‍ ലൈഫ്, സുസുക്കി മോട്ടോര്‍ എന്നിവയാണ് FoF ഒപ്പുവെച്ച ജപ്പാന് കമ്പനികള്‍.