ആക്സിലറേറ്ററും ഇന്‍കുബേറ്ററും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് പലപ്പോഴും മാറിപ്പോകാറുണ്ടെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ്സ് മുന്‍ ഡയറക്ടറും Sukino Healthcare ഫൗണ്ടറുമായ രജനീഷ് മേനോന് Channeliamനോട് പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പ് ജനിച്ച് അത് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് ക്രോളിംഗ് സ്റ്റേജാണ്. സീറോ സ്റ്റേജില്‍ നിന്ന് ക്രോളിംഗ് സ്റ്റേജിലേക്കും വോക്കിംഗ് സ്റ്റേജിലേക്കും നടത്തുന്നതാണ് ഇന്കുബേറ്റേഴ്സിന്റെ റോള്‍. ആക്സിലറേഷന് കുറച്ച് കൂടി ഡീപ്പറാണ്. സ്റ്റാര്‍ട്ടപ്പുകളെ വേഗത്തില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതാണ് ആക്സിലറേറ്റര്‍. സ്റ്റാര്‍ട്ടപ്പുകള്‍ 1Xല്‍ നിന്ന് 10Xലേക്കും 50Xലേക്കും എങ്ങനെ വളരുന്നുവെന്നതാണ് ആക്സിലറേറ്റിംഗ്. സ്റ്റാര്‍ട്ടപ്പുകളെ മോഡല്‍ മേക്ക് ചെയ്യാനും, മോഡലിന്റെ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയാനും, മോഡല്‍ വിജയിക്കുമോ എന്ന് മനസിലാക്കാനും സഹായിക്കുന്നതാണ് ഇന്കുബേഷനെന്നും രജനീഷ് മേനോന് വ്യക്തമാക്കി.
Related Posts
Add A Comment