കേരളത്തിലെ വിദ്യാര്‍ഥികളുടെ ഇന്നവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റിലേക്ക് വിവിധ ടെക്നോളജി സൊല്യൂഷനുമായി കുട്ടികളെത്തി. ഹാര്ഡ്വെയര്, ഡീപ് ടെക്ക്, സോഷ്യല്‍ ആന്റ് റൂറല്‍ ഐടി ആന്റ് ഹാര്‍ഡ് വെയര്‍, ഹെല്‍ത്ത് ആന്റ് മെഡിടെക്ക് മേഖകളിലെ പ്രോബ്ലത്തിന് മികച്ച ആശയങ്ങളുമായാണ് വിദ്യാര്‍ഥികളെത്തിയത്.
മാസങ്ങള്‍ നീണ്ട പ്രൊസസ്സിന് ശേഷമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. കാലിക്കറ്റ്, കേരള യൂണിവേഴ്സിക്ക് മാത്രമായി നടത്തിയ ഐഡിയ ഫെസ്റ്റില്‍ നിന്നും അതുപോലെ സോഷ്യല്‍ പ്രോബ്ലത്തെ അഡ്രസ് ചെയ്യാനായി നടത്തിയ ഹാക്കത്തോണില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ചലഞ്ച്, ഫ്യൂച്ചര്‍ ടെക്നോളജിക്ക് വേണ്ടിയുള്ള ഫ്യൂച്ചര്‍ ഹാക്ക് എന്നിവയും ഇതിന് മുന്നോടിയായി നടന്നു.
പ്രതീക്ഷ തരുന്ന ആശയങ്ങളാണ് ഐഡിയ ഫെസ്റ്റിലേക്ക് വരുന്നതെന്ന് Open Quiver Investments LLC മാനേജരും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ Seshadri Nathan പറഞ്ഞു.
EY, റസിനോവ, യുഎസ്ടി ഗ്ലോബല്‍, നിഷ്, റീബെനിഫിറ്റ് തുടങ്ങിയ കോര്‍പറേറ്റ് ലീഡുകള്‍ മുന്നോട്ട് വെച്ച ചലഞ്ചസിനുള്ള പ്രോബ്ലം സ്റ്റേറ്റ്മെന്റും ഐഡിയ ഫെസ്റ്റില്‍ അവതരിപ്പിച്ചു. സൈബര്‍ സെക്യൂരിറ്റി, അസിസ്റ്റീവ് ടെക്നോളജി, ഗ്രീന്ടെക്നെളജി എന്നിവയിലായിരുന്നു പ്രോബ്ലം സ്റ്റേറ്റ്മെന്റുകള്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം ലഭിക്കും.
ഇന്ത്യയില്‍ അതിവേഗം ഡെവലപ് ചെയ്യുന്ന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫിന്‍ടെക്. ഫിന്‍ടെക് മേഖലയ്ക്ക് സഹായകമായി നിരവധി ഇന്നവേഷനുകളാണ് ഐഡിയ ഫെസ്റ്റിലെത്തിയതെന്ന് CMA പ്രസിഡന്റ് K.A.Ajayan പറഞ്ഞു.
പ്രോബ്ലം സ്റ്റേറ്റ്മെന്റ് കൂടാതെ സ്വന്തമായി ഐഡിയയുമായെത്തിയവരും പാനലിന് മുന്നില്‍ പിച്ച് ചെയ്തു. 1700 ആപ്ലിക്കേഷനില്‍ നിന്നും 800 പേരെ സെലക്ട് ചെയ്തു, ഇതില്‍ 160 പേരാണ് ഫൈനല്‍ പിച്ചിന് എത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ഐഡിയ ഫെസ്റ്റിന്റെ ഫൈനല്‍ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന് നല്കുന്ന ഫണ്ടിംഗ് സപ്പോര്‍ട്ടും മെന്റര്‍ഷിപ്പും ലഭിക്കും.
നിരവധി സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രൊജക്ടുകളും ഐഡിയ ഫെസ്റ്റില്‍ ഭാഗമായതായി KSUM IEDC നോഡല്‍ ഓഫീസര്‍ സര്‍ജു എസ് പറഞ്ഞു. കേരളത്തില്‍ നടന്ന ഏറ്റവും മികച്ച ഐഡിയ ഫെസ്റ്റാണ് ഇതെന്നും Sarju കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ ഇന്നവേറ്റീവായ ആശയങ്ങളെ ഡെവലപ് ചെയ്യാനും അവരെ പ്രോത്സാഹിപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കാനും സഹായിക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റ് ലെവല്‍ കോംപിറ്റീഷനാണ് ഐഡിയ ഫെസ്റ്റെന്ന് KSUM മാനേജര്‍ ശ്രീക്കുട്ടി പറഞ്ഞു.
ഐഡിയ ഫെസ്റ്റ് എന്ന പ്രോഗ്രാമിലൂടെ, ഒരു പ്രൊഡക്ട് മാര്ക്കറ്റിലിറക്കുന്നതിനെ കുറിച്ചും, മാര്‍ക്കറ്റിലെത്തുമ്പോള്‍ അത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും കസ്റ്റമേഴ്സിനെ എങ്ങനെ തൃപ്തിപ്പെടുത്താമെന്നതിനെ കുറിച്ചും മനസിലാക്കാന്‍ സാധിച്ചുവെന്ന് ടഇങട എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ലിജോ പറഞ്ഞു.
വിജയികളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ്സൈറ്റില്‍ പ്രഖ്യാപിക്കും.