ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഫെയ്സ് റെക്കഗ്‌നീഷന്‍(FR) സിസ്റ്റം. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എന്‍ട്രിയിലാണ് പാസഞ്ചേഴ്സിന് ഫെയ്സ് റെക്കഗ്‌നീഷന്‍ സംവിധാനമൊരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡിജി യാത്ര പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രയല്‍ നടക്കുന്നത്. പേപ്പറുകളും വിവിധ ഐഡന്റിറ്റി ചെക്കിംഗും ഒഴിവാക്കിയുള്ള യാത്രയാണ് FR ഉറപ്പാക്കുന്നത്. 180 യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഡിജി യാത്രാ ട്രയലിന് സന്നദ്ധരായി.ജൂലൈ 31 വരെ ട്രയല്‍ തുടരും, ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ട്രയല്‍. ഡൊമസ്റ്റിക് ഡിപ്പാര്‍ച്ചറിലെ 1,3 ഗേറ്റുകള്‍ക്ക് സമീപമാണ് FR രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്.

Share.

Comments are closed.

Exit mobile version