Kochi-based Ti Technologies now part of US firm RCG Global Services| Channeliam

കേരളത്തിന്റെ ഐടി ഇന്‍ഡസ്ട്രിക്ക് അഭിമാനമാകുന്ന ഒരു അക്വിസിഷനാണ് ക്രൗണ്‍പ്ലാസ വേദിയായത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള Ti Technologies എന്ന ഐടി സര്‍വീസ് പ്രൊവൈഡേഴ്സ്സിനെ അമേരിക്കന്‍ കമ്പനിയായ RCG Global Services അക്വയര്‍ ചെയത ചടങ്ങ് ഇന്‍ഡസ്ട്രിയിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഈ ഏറ്റെടുക്കലോടെ Ti Technologiesന്റെ ഡിജിറ്റല്‍ സര്‍വ്വീസ്, ഗ്ലോബല്‍ പ്ലാറ്റ്ഫോമിലേക്ക് കൂടി വ്യാപിക്കുകയാണ്.

കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ Ti ടെക്നോളജിക്ക് സാധിച്ചുവെന്ന് വിശ്വസിക്കുന്നതായി RCG ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് ദീപു സക്കറിയ പറഞ്ഞു. യുഎസ് കമ്പനിയായ RCG ഗ്ലോബല്‍ സര്‍വീസസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ദീപു Channeliam.comനോട് പങ്കുവെച്ചു.

165 ബില്യണ്‍ ഡോളറിന്റെ സോഫ്റ്റ്വെയര്‍ എക്സ്പോര്‍ട്ട്, 9 ശതമാനം വളര്‍ച്ച, 2022ഓടെ 300 ബില്യണ്‍ ലക്ഷ്യവുമായി മികച്ച രീതിയില്‍ കേരളം മുന്നോട്ട് പോകുകയാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍ പറഞ്ഞു.

എന്‍ട്രപ്രണര്‍ഷിപ്പ് റെക്കഗ്‌നൈസ് ചെയ്യുകയും വളരാന്‍ സഹായിക്കുകയും ചെയ്യുന്ന വൈബ്രന്റായ ഇക്കോസിസ്റ്റം ഇന്ന് സംസ്ഥാനത്തുണ്ടെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന ഐഎഎസ് പറഞ്ഞു. മള്‍ട്ടി നാഷണല്‍ കമ്പനിയായ RCG ആദ്യമായി ഇന്ത്യയില്‍ ചുവടുവെക്കുമ്പോള്‍ കേരളത്തിന് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമാണെന്നും എം.ബീന കൂട്ടിച്ചേര്‍ത്തു.

ഇകൊമേഴ്സ്, വെബ്-മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, കസ്റ്റം സോഫ്റ്റ്വെയര്‍, ക്ലൗഡ് ടെക്നോളജീസ് തുടങ്ങി, ഐടി സര്‍വ്വീസ് മേഖലയില്‍ മികച്ച എക്‌സ്പീരിയന്‍സുമായാണ് Ti Technologies, RCG യുടെ ഭാഗമാകുന്നത്. Ti Technologieന്റെ സര്‍വ്വീസ് മികവും ടൈംലി ഡെലിവറിയുമാണ് കമ്പനിയെ അക്വയര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് RCG സിഇഒ റോബ് സിംപ്ലറ്റ് പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന അക്വിസിഷനില്‍ ഏറെ സന്തോഷമുണ്ടെന്ന് TCS വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ദിനേശ് തമ്പി പറഞ്ഞു. ഏതൊരു സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണറുടെയും സ്വപ്നമാണ് ഇത്രയും വലിയ അക്വിസിഷനെന്ന് ഇന്‍വെസ്റ്ററും മെന്ററുമായ ഷിലെന്‍ സഗുണന്‍ വ്യക്തമാക്കി.

യുഎസ് ആസ്ഥാനമായ RCG, ഡാറ്റാ അനലറ്റിക്സില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ സൊല്യൂഷന്‍ പ്രൊവൈഡറാണ്.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ സര്‍വ്വീസ് ചെയ്യുമ്പോള്‍ ക്വാളിറ്റിയും സ്റ്റാന്‍ഡേര്‍ഡും ഏറെ ഇംപോര്‍ട്ടന്റാണ്. Ti Technologiesനെ RCGയെ പോലെയൊരു ഇന്റര്‍നാഷണല്‍ ഐടി പ്രൊവൈഡര്‍ അക്വയര്‍ചെയ്യുന്നതും ഡെലിവറിയിലുള്‍പ്പെടെ കൃത്യത പാലിച്ചതുകൊണ്ടാണെന്ന് ദീപു സക്കറിയ വ്യക്തമാക്കി.

കേരളത്തിലെ ഐടി ഇന്‍ഡസ്ട്രി ഏറെ വൈബ്രന്റാണെന്ന് RCG കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version