നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരളത്തിലെ പ്രതിരോധ സ്റ്റാർട്ടപ്പുകൾ മികച്ച നിലവാരം പുലർത്തുന്നതായി ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (DDR&D) സെക്രട്ടറിയും ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ചെയർമാനുമായ ഡോ. സമീർ.വി. കാമത്ത്. ഇത് സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഗുണനിലവാരത്തിന്റെ സൂചനയാണെന്നും, ഡിഫൻസ് സ്റ്റാർട്ടപ്പ് രംഗത്ത് കേരളം മികച്ച മുന്നേറ്റം നടത്തുകയാണെന്നും ചാനൽഅയാമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.  

രാജ്യത്തെ ഡിഫൻസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പിന്തുണാ പദ്ധതികൾ നടപ്പാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ ധനസഹായം നൽകുന്ന ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (TDF), സ്റ്റാർട്ടപ്പ് വെല്ലുവിളികൾ അവതരിപ്പിക്കുന്ന ‘ഡെയർ ടു ഡ്രീം’ കോണ്ടെസ്റ്റുകൾ, ഡിആർഡിഒ ലാബുകൾക്ക് സ്റ്റാർട്ടപ്പുകളുമായി നേരിട്ട് സഹകരിക്കാനാവുന്ന പുതിയ സംവിധാനം എന്നിവയിലൂടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് രംഗത്തേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകളെ ആകർഷിക്കുന്നു. ഡിഫൻസ് സാങ്കേതികവിദ്യകളുടെ എല്ലാ മേഖലകളിലേയും സ്റ്റാർട്ടപ്പുകൾക്ക് ഡിആർഡിഒ പിന്തുണ നൽകുന്നുണ്ട്. ഇതിൽ ഡിസ്രപ്റ്റീവ് ടെക്‌നോളജികൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും സമീർ കാമത്ത് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം ടെക്‌നോളജി, ഓട്ടോണമസ് സിസ്റ്റംസ് തുടങ്ങിയ പുതിയ സാങ്കേതിക മേഖലകളിലാണ് നിലവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ഡിആർഡിഒയുമായി സഹകരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ടിഡിഎഫ് സ്കീമാണെന്നും ഇതിന്റെ വിശദാംശങ്ങൾ ഡിആർഡിഓയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

DRDO Chairman Dr. Samir V. Kamat praises Kerala’s defense startups for their high quality and innovation. Discover how DRDO’s TDF and ‘Dare to Dream’ schemes are supporting the state’s growing startup ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version