വിദ്യാര്‍ത്ഥികളില്‍ എന്‍ട്രപ്രണര്‍ഷിപ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Channeliam.com നടപ്പാക്കുന്ന I am Startup Studio ക്യാംപസ് ലേണിംഗ് പ്രോഗ്രാം റാന്നി സെന്റ് തോമസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും പുതിയ അനുഭവമായിരുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ സാധ്യതകളെ ഫോക്കസ് ചെയ്തായിരുന്നു സെഷന്. സോഷ്യല്‍ എന്റര്‍പ്രൈസ് Kitch.inന്റെ ഫൗണ്ടര്‍ പ്രിയ ദീപക്, സോഷ്യല്‍ ഡെവലപ്മെന്റിനായുള്ള എന്‍ട്രപ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
വിദ്യാര്‍ത്ഥികളില്‍ സംരംഭക സംസ്കാരം രൂപപ്പെടുത്താന്‍
അവസരങ്ങള്‍ എവിടെ നിന്നെല്ലാം വരുമെന്ന് പറയാന്‍ കഴിയില്ല. വരുന്ന അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പ്രിയ ദീപക് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ സംരംഭക സംസ്ക്കാരം രൂപപ്പെടുത്താന്‍ Channeliam.com ഏറ്റെടുക്കുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള ഇനിഷ്യേറ്റീവാണ് Iam startup studio എന്ന് Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണന് വ്യക്തമാക്കി. ഇതുവരെ എഞ്ചിനീയറിംഗ് കോളേജില്‍ മാത്രം നടത്തിയിരുന്ന I am Startup Studio ആദ്യമായാണ് ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എത്തിയത്. എന്‍ട്രപ്രണര്‍ഷിപ്പിന്റെ ബേസിക് ഐഡിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് പ്രോഗ്രാമിലൂടെ കഴിഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് ഇന്നവേറ്റീവായ എക്സ്പോഷര്‍
പുതിയ കാലത്തിനുസരിച്ചുള്ള ഇന്നവേറ്റീവായ എക്സ്പോഷറാണ് വിദ്യാര്‍ത്ഥികള്‍ക്ക് Iam startup studio നല്‍കുന്നതെന്ന് റാന്നി സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.ലത മറീന വര്‍ഗീസ് പറഞ്ഞു. ഇത്തരമൊരു പ്ലാറ്റ്ഫോമിലൂടെ മറ്റ് കോളേജുകളുമായും കമ്പനികളുമായുമുള്ള നെറ്റ്വര്‍ക്ക് വിപുലപ്പെടുമെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.
I am Startup Studio- ഒരു മീഡിയ നടത്തുന്ന വലിയ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ ഒന്ന്
സെന്റ് തോമസ് കോളേജില്‍ നിന്ന് തെരഞ്ഞെടുത്ത ക്യാംപസ് അംബാസിഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി. IEDC ക്ലബ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിക്കു ജെയിംസ്, സെന്റ് തോമസ് കോളേജ് ഫാക്കല്‍റ്റി രഞ്ജിനി, സെന്റ് തോമസ് കോളേജ് IEDC സിഇഒ മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ക്കൊപ്പം Channeliam എഡിറ്റോറിയല്‍ ടീം അംഗങ്ങളും പരിപാടി നിയന്ത്രിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും മേക്കര്‍ വില്ലേജിന്റെയും പിന്തുണയോടെ നടത്തുന്ന I am Startup Studio, രാജ്യത്ത് ഒരു മീഡിയ നടത്തുന്ന വലിയ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ ഒന്നാണ്.