'RapidValue Hackathon',a coding fest for tech enthusiasts, the 2nd edition on July 13-14|Channeliam

റാപിഡ് വാല്യൂ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമുമായി ചേര്‍ന്ന് നടത്തുന്ന ഹാക്കത്തോണ്‍-ടെക്‌നോളജി ഫെസ്റ്റിന്റെ സെക്കന്റ് എഡിഷന്‍ ജൂലൈ 13, 14 തീയതികളില്‍ നടക്കും. ക്രിയാത്മകമായ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നത് ലക്ഷ്യം വച്ച് നടത്തുന്ന ഹാക്കത്തോണ്‍, കളമശ്ശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് സംഘടിപ്പിക്കുന്നത്.

ഒന്നാം സമ്മാനം 30,000 രൂപ

സോഫ്റ്റ് വെയര്‍ പ്രോഗ്രാമേഴ്‌സ്, ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ സംയുക്തമായി പുതിയ ആശയങ്ങള്‍ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോണ്‍. പരമാവധി 5 പേരടങ്ങുന്ന സംഘമായി പുതിയ ആശയത്തെ രണ്ട് ദിവസം കൊണ്ട് പ്രൊജക്ടായി അവതരിപ്പിക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയ, മൊബൈല്‍ സാങ്കേതികവിദ്യ, IoT, അനലറ്റിക്‌സ്, ബിഗ് ഡാറ്റാ, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൊബൈല്‍ ഗവേണന്‍സ് എന്നീ സാങ്കേതിക മേഖലകളാണ് പ്രൊജക്ടിനായി തെരഞ്ഞെടുക്കേണ്ടത്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ വീതമാണ് സമ്മാനം.

നൂതന സാങ്കേതിക മേഖല അടിസ്ഥാനമാക്കി പ്രവര്‍ത്തനം

അമേരിക്ക, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപിഡ് വാല്യു 2009ലാണ് സ്ഥാപിതമായത്. യുഎക്‌സ് ഡിസൈന്‍, ആപ്ലിക്കേഷന്‍ ഡവലപ്മന്റ്, ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിംഗ്, IoT, ക്ലൗഡ് തുടങ്ങിയ നൂതന സാങ്കേതിക മേഖല അടിസ്ഥാനമാക്കിയാണ് റാപിഡ് വാല്യൂ പ്രവര്‍ത്തിക്കുന്നത്.

ഹാക്കത്തണില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് http://www.rapidvaluehackathon.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version