ഒരുകാലത്ത് കണ്ടന്റ് ക്രിയേഷൻ എന്നത് മെയിൻസ്ട്രീം മീഡിയയ്ക്ക് മാത്രം അവകാശപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ ക്രിയേറ്റേർസ് സമ്മിറ്റ് സ്കെയിലിങ് സ്റ്റോറീസിൽ കണ്ടന്റ് ക്രിയേഷൻ, സ്റ്റോറി ടെല്ലിങ് ലോകത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത കണ്ടന്റ് ക്രിയേറ്റേർസായ അർജുൻ സുന്ദരേശൻ (Arjun Sundaresan), സെബിൻ സിറിയക് (Sebin Cyriac), ബൽറാം മേനോൻ (Balram Menon) എന്നിവർ.

നല്ല കണ്ടന്റുകൾ സൃഷ്ടിക്കുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യമാണ്. അത്തരക്കാർ പേർസണൽ ബ്രാൻഡിങ്ങിൽ ശ്രദ്ധിക്കുന്നതിലൂടെ കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്ന് Arjyou എന്ന ചാനലിലൂടെ പ്രശസ്തനായ അർജുൻ സുന്ദരേശൻ പറഞ്ഞു. കണ്ടന്റിനൊപ്പം തന്നെ ക്രിയേറ്റേർസിനെ കുറിച്ചുകൂടി അറിയുന്ന തരത്തിലുള്ള രീതി കുറേക്കൂടി ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കില്ലുകൾ പഠിച്ചുകൊണ്ടേയിരിക്കുക എന്നത് ഏതൊരു മേഖലയിലുമെന്നപോലെ കണ്ടന്റ് ക്രിയേഷനിലും പ്രധാനമാണെന്ന് Fishing Freaks എന്ന ചാനലിലൂടെ ശ്രദ്ധേയനായ സെബിൻ സിറിയക് പറഞ്ഞു. വീഡിയോ എഡിറ്റിങ് മുതലുള്ള സ്കില്ലുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേ ഇരുന്നാൽ മാത്രമേ ഈ മേഖലയിൽ നേട്ടമുണ്ടാക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി നിരവധി പുതിയ കാര്യങ്ങൾ പരിചയപ്പെടാനായതായും അത് ബിസിനസ് മേഖലയിലും ഏറെ ഗുണം ചെയ്തതായും ബൽറാം മേനോൻ പറഞ്ഞു. കേരളത്തിലെ പുതുതലമുറ സംരംഭകമേഖലയിൽ ഏറെ മുന്നിലാണെന്നും സംരംഭകൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. 

top creators discuss content creation changes, personal branding, and the importance of upskilling at the kerala innovation festival creators summit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version