സ്റ്റാര്‍ട്ടപ്പുകള്‍ക്ക് റഷ്യയില്‍ ആക്സിലറേഷന് അവസരം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- MTS ഇന്നവേഷന്‍ ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- MTS ഇന്നവേഷന്‍ ചലഞ്ച്’ നടത്തുന്നത്. ഫിന്‍ടെക്, HRTech, B2C ഡിജിറ്റല്‍ പ്രൊഡക്ട് മേഖലകളിലെ പ്രോബ്ലം സോള്‍വിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 3.4 കോടി മുതല്‍ 6.9 കോടി രൂപ വരെ ഇന്‍വെസ്റ്റ്മെന്റ് ലഭിക്കും. തെരഞ്ഞെടുത്ത 5 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ട്രാവല്‍ ഗ്രാന്റ്, പ്രൊഡക്ട് ആക്സിലറേഷന്, പെയ്ഡ് പൈലറ്റ് ഓപ്പര്‍ച്യുണിറ്റി എന്നിവ ലഭിക്കും.