ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ജിയോ-ബിപിയും (Jio-bp) തങ്ങളുടെ ഇവി ചാർജിംഗ് ശൃംഖലകൾ തമ്മിൽ സംയോജിപ്പിച്ചു. ഈ പങ്കാളിത്തത്തിലൂടെ ജിയോ-ബിപിയുടെ 7,000-ത്തിലധികം ചാർജിംഗ് പോയിന്റുകൾ ‘മൈഹ്യുണ്ടായ്’ (myHyundai) ആപ്പ് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും.

രാജ്യത്തുടനീളം 300-ലധികം നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ജിയോ-ബിപിയുടെ ചാർജിംഗ് സ്റ്റേഷനുകൾ ഇതിലൂടെ ഹ്യുണ്ടായ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഈ പുതിയ സംയോജനത്തോടെ മൈഹ്യുണ്ടായ് ആപ്പിൽ ലഭ്യമാകുന്ന ആകെ ചാർജിംഗ് പോയിന്റുകളുടെ എണ്ണം ഇന്ത്യയിൽ 37,000 കവിഞ്ഞു. വാഹനത്തിന്റെ ബ്രാൻഡ് ഏതായാലും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ചാർജിംഗ് പോയിന്റുകൾ കണ്ടെത്താനും സേവനം പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകളും ഇരു കമ്പനികളും പരിശോധിക്കുന്നുണ്ട്.

Hyundai Motor India partners with Jio-bp to integrate EV charging networks, granting access to 37,000+ charging points via the myHyundai app across India

Share.
Leave A Reply

Exit mobile version