65 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ച് ലോജിസ്റ്റിക്സ് യൂണികോണ്‍ Rivigo. ടെക്നോളജിയും നെറ്റ്വര്‍ക്ക് കവറേജും ശക്തിപ്പെടുത്താന്‍ Rivigo ഫണ്ട് ഉപയോഗിക്കും. നിലവിലെ ഇന്‍വെസ്റ്റേഴ്സായ Warburg Pincus, SAIF partners എന്നിവരാണ് ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. ഇകൊമേഴ്സ്, ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമൊബൈല്‍ തുടങ്ങിയവയ്ക്ക് ഇന്ത്യയിലുടനീളം ലോജിസ്റ്റിക് സര്‍വീസ് Rivigo നല്കുന്നു. 2014ല്‍ Gazal Kalra, Deepak Garg എന്നിവരാണ് Rivigo ആരംഭിച്ചത്.