Technology should enable humans to retain touch, says tech entrepreneur and mentor Avelo Roy

കേരളത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അത് കൂടുതല്‍ വിസിബിളാകണമെന്നും നേപ്പാള്‍ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഉപദേഷ്ടാവും,കൊല്‍ക്കത്ത വെഞ്ച്വേഴ്സ് മാനേജിങ് ഡയറക്ടറുമായ അവലോ റോയ്. സ്റ്റാര്‍ട്ടപ്പ് ടു സ്‌കെയില്‍ അപ് എന്ന വിഷയത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനായി ഒരുക്കിയ പരിശീലന പരിപാടിയക്കെത്തിയ അവലോ റോയ് Channeliam.comനോട് സംസാരിക്കുകയായിരുന്നു.

സ്‌കെയിലപ്പാകുന്ന സ്റ്റാര്‍ട്ടപ്പ്

സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം സ്‌കെയിലപ് ആകുമ്പോഴാണ് എന്താണ് തങ്ങള്‍ ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നത്. പ്രാദേശികമായോ ദേശീയമായോ ആഗോളതലത്തിലേക്കോ വളരേണ്ടതാണ് സ്‌കെയിലപ് ഫേസ്. ആ ഘട്ടത്തില്‍ ടെക്നോളജിയും ഇന്‍ഫ്രാസ്ട്രെക്ചറുമെല്ലാം മാറും. അവിടെ വ്യത്യസ്ത തലത്തിലുള്ള സ്‌കില്ലുകള്‍, ആളുകള്‍, ഇന്‍ഫ്രാസ്ട്രെക്ചര്‍ എന്നിവയെല്ലാം ആവശ്യമായി വരുന്നു. എല്ലാം മാറി ഒരു തിരിച്ചുവരവാണ് സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ടെക്നോളജിയും മനുഷ്യനും

എല്ലാം യാന്ത്രികമായാല്‍ മനുഷ്യന്‍ ജീവിതത്തില്‍ അസന്തുഷ്ടനും ദുഖിതനുമാകുമെന്നും അവലോ റോയ്. ഇന്‍സ്റ്റഗ്രാമില്‍ സന്തോഷവാനായി കാണുന്നയാള്‍ പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ സന്തോഷിക്കുന്നുണ്ടാവില്ല. ഫിസിക്കല്‍ വേള്‍ഡില്‍ മനുഷ്യര്‍ നല്ല ബന്ധം സ്ഥാപിക്കുകയും ടെക്നോളജി എനേബ്ലറാകുകയുമാണ് വേണ്ടത്. ഓട്ടോമേഷനും ഡ്രൈവര്‍ലസ് കാറുകളുമെല്ലാം ആളുകള്‍ തമ്മിലുള്ള ബന്ധം കുറയ്ക്കുകയാണ് ചെയ്യുന്നത്. പക്ഷെ മനുഷ്യര്‍ക്ക് സന്തോഷം ലഭിക്കണമെങ്കില്‍ കൂടുതല്‍ ആളുകളുമായി കണക്ഷനുണ്ടാകണം. അതിന് സോഷ്യല്‍ മീഡിയയടക്കം സഹായിക്കും. ആളുകള്‍ക്ക് ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നതിലും കൂടുതല്‍ താല്‍പ്പര്യം പരിചയമുള്ള ആളുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതിലാണെന്നും അവലോ റോയ് കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റേത് മികച്ച പ്രവര്‍ത്തനം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണ്. Tier 2 സിറ്റികളില്‍ എന്‍ട്രപ്രണേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ വലിയ ശ്രമങ്ങളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്‍ട്രപ്രണര്‍ഷിപ്പിനെ കുറിച്ച് സംസാരിക്കാന്‍ പല സംസ്ഥാനങ്ങളിലും പോകാറുണ്ടെങ്കിലും ഇതുപോലെ മികച്ചൊരു പ്രവര്‍ത്തനം വേറെയെവിടെയും കണ്ടിട്ടില്ലെന്നും അവലോ റോയ് വ്യക്തമാക്കി.

കോഴിക്കോടും കൊച്ചിയിലും തിരുവന്തപുരത്തും അദ്ദേഹം സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സുമായി ഇന്ററാക്റ്റ് ചെയ്തു. സ്റ്റാര്‍ട്ടപ്പുകളുടെ സമഗ്ര വളര്‍ച്ച ഉദ്ദേശിച്ചു കൊണ്ട് കേരള സ്റ്റാര്‍ട്ടപ് മിഷനാണ് വിവിധ ജില്ലകളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version