Zhang Yiming, the man behind the video-sharing app TikTok| Channeliam

ഇന്ത്യയില്‍ ടിക്ടോക്കിനിപ്പോള്‍ നല്ല കാലമല്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും ടിക്ടോക് ആപ്പ് നിരോധന ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത്തരം ഭീഷണികളൊന്നും TikTok ഫൗണ്ടര്‍ ഷ്വാംഗ് യിമിംഗ് എന്ന 36കാരന് പുത്തരിയല്ല.

പ്രതിസന്ധികളില്‍ തളരാതെ

മൈക്രോസോഫ്റ്റ്, മുന്‍ ജീവനക്കാരനായ ഷ്വാംഗ്, കമ്പനി വിടാന്‍ കാരണം കോര്‍പ്പറേറ്റ് നിയമങ്ങളോട് തോന്നിയ മടുപ്പായിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ കാലഘട്ടം. എന്നാല്‍ ഒരു ദശകത്തിനുള്ളില്‍ അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്ത് ബൈറ്റ്ഡാന്‍സിലൂടെ ശതകോടീശ്വരനായ സംരംഭകനായി മാറുകയും ചെയ്തു.

ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ യാത്ര

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യിമിംഗ് കോളേജ് പഠനകാലത്ത് വരുമാനമാര്‍ഗത്തിനായി വെബ്സൈറ്റുകള്‍ ഉണ്ടാക്കുകയും ടെക്നിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. പഠനത്തിന് ശേഷം 2006ല്‍ ഒരു കമ്പനിയില്‍ കരിയര്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിന് ശേഷം ടെക്നിക്കല്‍ ഡയറക്ടറായി പ്രൊമോഷന്‍ ലഭിച്ചു. 2008ല്‍ മൈക്രോസോഫ്റ്റില്‍ ജോയിന്‍ ചെയ്തു. കോര്‍പ്പറേറ്റ് നിയമങ്ങള്‍ മടുത്ത് രാജിവെച്ചിറങ്ങിയ ശേഷം ഫാന്‍ഫോ എന്ന സ്റ്റാര്‍ട്ടപ്പില്‍ ചേര്‍ന്നെങ്കിലും അധിക കാലം അവിടെയും നിന്നില്ല. 2009ല്‍ യിമിങ് 99fang.com എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി.

ബൈറ്റ്ഡാന്‍സിന്റെ തുടക്കം

3 വര്‍ഷത്തിന് ശേഷം ആ ബിസിനസ് ക്വിറ്റ് ചെയ്താണ് ബീജിംഗില്‍ ബൈറ്റ്ഡാന്‍സ് ആരംഭിച്ചത്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനുള്ള യിമിംഗിന്റെ സ്റ്റാര്‍ട്ടപ്പിന് വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റിന്റെ പിന്തുണ ലഭിച്ചില്ല. പിന്നീട് susquehanna international group ഫണ്ട് നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആദ്യം ഫണ്ട് നല്‍കാന്‍ വിസമ്മതിച്ച sequoia capital തന്നെ 2014ല്‍ 100 മില്യണ്‍ ഡോളര്‍ ബൈറ്റ്ഡാന്‍സില്‍ നിക്ഷേപം നടത്തിയത് ഷ്വാങ് യെമിങ് എന്ന സംരംഭകന്റെ മധുരമുള്ള വിജയമാണ്.

ByteDance- ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പ്

ഷ്വാംഗ് സാരഥിയായ മീഡിയ കണ്ടന്റ് ജയന്റ് ByteDance, ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്. 75 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തി നില്‍ക്കുകയാണ് ByteDance ഇന്ന്. യിമിങ്ങിന്റെ സ്വകാര്യ സമ്പത്താകട്ടെ 13 ബില്യണ്‍ ഡോളറും

ടിക്ക്ടോക്കിലൂടെ ഹ്രസ്വവീഡിയോ പ്ലാറ്റ്ഫോമിലേക്ക്

ടിക്ക്ടോക്കിലൂടെയാണ് ByteDance ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നത്. 13 മില്യണ്‍ യൂസേഴ്സുള്ള ടോഷിയോ എന്നൊരു ന്യൂസ് ആപ്പിനും ByteDance നേതൃത്വം നല്‍കുന്നു. Morgan stanley, Goldman Sachs, sequoia capital china, Softbank എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ എന്റിറ്റീസും ByteDanceല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version