ഇന്ത്യയില്‍ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നേറ്റമെന്ന് NASSCOM. ലോകത്തിലെ ഓരോ ഒമ്പതാമത്തെ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പും ഇന്ത്യയില്‍ നിന്നുള്ളതെന്ന് NASSCOM റിപ്പോര്‍ട്ട്. 450ലധികം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തെ അഗ്രി ടെക് സെഗ്മെന്റിലുള്ളത്. ഈ വര്‍ഷം ആദ്യ 6 മാസത്തിനുള്ളില്‍ ഈ മേഖലയ്ക്ക് ലഭിച്ചത് 248 മില്യണ്‍ ഡോളറിലധികം ഫണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കര്‍ഷക വരുമാനത്തില്‍ 1.7 മടങ്ങ് വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകളും മാര്‍ക്കറ്റ് ലിങ്കേജ് പോലുള്ള സപ്ലൈ ചെയിന്‍ സൊലൂഷനുകള്‍ ലഭ്യമാക്കുന്നു.