Reliance launches Jio Fiber which comes with lucrative offers in digital media| Channeliam

തൊട്ടതെല്ലാം പൊന്നാക്കുന്നു മുകേഷ് അംബാനി. റിലയന്‍ ഇന്‍ഡ്‌സ്ട്രിയായാലും IPL ടീം മുംബൈ ഇന്ത്യന്‍സായാലും ടെലികോം ജയന്റ് റിലയന്‍സ് ജിയോയായാലും കൈവെയ്ക്കുന്ന ബിസിനസ് മേഖലയില്‍ വിജയം മാത്രം കാണുന്നു മുകേഷ്. റിലയന്‍സ് ജിയോയിലൂടെ രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവവമാണ് മുകേഷ് അംബാനി നടത്തിയത്. റിലയന്‍സ് ജിയോ സിം കാര്‍ഡ് സ്വന്തമാക്കാത്ത ഇന്ത്യക്കാര്‍ കുറവായിരിക്കും.

എതിരാളികളെ നിഷ്പ്രഭരാക്കി ജിയോ

സെപ്തംബര്‍ 5ന് റിലയന്‍സ് ജിയോ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കിയിരിക്കുകയാണ് ജിയോ. മൂന്നാം വാര്‍ഷികത്തില്‍ ജിയോ പുതിയ ബ്രോഡ്ബാന്റ് പ്ലാനായ ജിയോ ഫൈബര്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ബ്രോഡ്ബാന്‍ഡ് ഇന്‍ഡസ്ട്രിയില്‍ ഒരു മാജിക് തന്നെ സൃഷ്ടിക്കാന്‍ Jio ഫൈബറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേകതകള്‍ ഏറെ

100Mbps സ്പീഡില്‍ ആരംഭിക്കുന്ന ബേസിക് പ്ലാനാണ് ജിയോ ഫൈബറിന്റെ ഹൈലൈറ്റ്. യുഎസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പോലും 90 Mbps ബേസിക് സ്പീഡ് മാത്രമുള്ളിടത്താണ് ജിയോ ഫൈബറിന് പ്രസക്തിയേറുന്നത്.

കസ്റ്റമേര്‍സിനെ കയ്യിലെടുക്കാന്‍ വ്യത്യസ്ത പ്ലാനുകള്‍

എച്ച്ഡി അല്ലെങ്കില്‍ 4 കെ റെസല്യൂഷന്റെ സൗജന്യ എല്‍ഇഡി ടിവി ഉള്‍പ്പെടുന്ന വെല്‍ക്കം ഓഫര്‍ ആന്വല്‍ പ്ലാന്‍ മെമ്പേഴ്‌സിന് ജിയോ ഫൈബര്‍ നല്‍കും. പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെ നിരക്കിലാണ് Jio Fibre പ്ലാനുകള്‍. സിനിമകള്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്ന അതേസമയത്ത് ജിയോ സബ്‌സ്‌ക്രൈബേഴ്‌സിന് ഫസ്റ്റ്-ഡേ ഫസ്റ്റ് ഷോ വീട്ടിലിരുന്ന് കാണാന്‍ കഴിയുമെന്നതാണ് ഈ പ്ലാനിലെ ഏറ്റവും വലിയ പ്രത്യേകത. ഈ സേവനം 2020ല്‍ ആരംഭിക്കും. ടെലിവിഷന്‍ സേവനം ലഭ്യമാകാന്‍ ജിയോ ഫൈബര്‍ കസ്റ്റമേഴ്‌സിനായി സെറ്റ് ടോപ് ബോക്‌സും ലോഞ്ച് ചെയ്യുന്നുണ്ട്. 4കെ മോഡില്‍ ഗെയിം പ്ലെയും സെറ്റ് ടോപ്പ് ബോക്‌സില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ മീഡിയയുടെ സര്‍വ മേഖലയും റിലയന്‍സ് ഉള്‍ക്കൊള്ളാന്‍ പോകുകയാണ്. മുകേഷ് അംബാനിയാകട്ടെ രാജ്യത്തെ സമ്പന്നരില്‍ ചക്രവര്‍ത്തി പദത്തിലേക്കും ഉയരുകയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version