കേരളത്തെ ഗ്രസിക്കുന്ന എക്സ്ട്രീമായ ക്ലൈമറ്റിക് സാഹചര്യങ്ങളുടേയും കാര്‍ഷിക മേഖലയിലുണ്ടായ പുതിയ ഓപ്പര്‍ച്യൂണിറ്റികളേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അസറ്റായ ഭൂമിയുടെ വിനിയോഗത്തില്‍ ബ്രില്യന്റായ കാല്‍വെയ്പാണ് ഇനി സംസ്ഥാനത്തിന് വേണ്ടതെന്ന് റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഡോ.വേണു വ്യക്തമാക്കുന്നു. കാര്‍ഷികമേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്നത് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. അതില്‍ ഭൂവിനിയോഗമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതെന്നുംഡോ.വേണു പറഞ്ഞു.

കൃഷിയിലെ ടെക്നോളജി

കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ടൈ കേരള കോട്ടയത്ത് സംഘടിപ്പിച്ച അഗ്രിപ്രൂണര്‍ 2019, കൃഷിയില്‍ ടെക്നോളജി വരുത്തുന്ന മാറ്റങ്ങളും രാജ്യത്ത് തന്നെ മാതൃകയായ പുതിയ കൃഷി രീതിയെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ കാര്‍ഷികമേഖലയ്ക്ക് സഹായകമാകുന്ന ധാരാളം ടെക്നോളജികളുണ്ടായി. ഒരുപാട് മാറ്റങ്ങളുണ്ടായി. ഡിജിറ്റലൈസേഷന്‍ കര്‍ഷകരെ കൂടുതലായി സഹായിക്കുമെന്നും ജതിന്‍ സിംഗ് പറഞ്ഞു. പ്രൊഡക്ടിവിറ്റി കൂട്ടാന്‍ ടെക്നോളജി അഡ്വാന്‍സ്മെന്റിന് കഴിയുമെന്ന് ദേവേന്ദ്രസിംഗ് പറഞ്ഞു.

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍

കാര്‍ഷിക മേഖലയുള്‍പ്പടെ വിവിധ മേഖലകളിലെ പ്രശ്നപരിഹാരത്തിന് സ്റ്റാര്‍ട്ടപ്പുകളുടെ റോളുകളെക്കുറിച്ചും കേരളത്തിന്റെ കാര്‍ഷിക സര്‍വകലാശാല കൃഷിരംഗത്തേക്ക് നടത്തുന്ന പുതിയ ചുവടുവെയ്പ്പും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ചന്ദ്രബാബു ചൂണ്ടിക്കാട്ടി. വിദ്യാസമ്പന്നരായ ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് കാര്‍ഷിക രംഗത്തേക്ക് വരുന്നത്. മറ്റൊന്നും ചെയ്യാനില്ലെന്ന് വരുമ്പോഴാണ് ആളുകള്‍ കര്‍ഷകനാകാമെന്ന് കരുതുന്നതെന്ന് Grow More-Bamboo ഡയറക്ടര്‍ ഡോ.എന്‍.ഭാരതി പറഞ്ഞു.

കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍

ആഗോള കാലാവസ്ഥ വ്യതിയാനവും രാജ്യത്തെ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധിയും പരിഹരിക്കാന്‍ ടെക്നോളജി അഡ്വാന്‍സ്മെന്റിനൊപ്പം പോളിസി തലത്തില്‍ സര്‍ക്കാരിന്റെ ഗൗരവമായ ഇടപെടല്‍ ആവശ്യമാണെന്ന് അഗ്രിപ്രൂണര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ നിന്നുള്ള മികച്ച സ്പീക്കേഴ്സായിരുന്നു പങ്കെടുത്തതെന്ന് TiE Kerala പ്രസിഡന്റ് എംഎസ്എ കുമാര്‍ പറഞ്ഞു.

കാര്‍ഷിക സംരംഭകത്വത്തിലെ വിജയഗാഥകള്‍ പങ്കുവെച്ച് എന്‍ട്രപ്രണേഴ്സ്

കാര്‍ഷിക സംരംഭത്തില്‍ വിജയം കൈവരിച്ച ഇന്നവേറ്റേഴ്സായ എന്‍ട്രപ്രണേഴ്സ് അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധ പ്രൊഡക്ട് ഷോക്കേസും കാര്‍ഷിക സമ്മിറ്റിന്റെ ഭാഗമായി നടന്നു. കൃഷിയില്‍ നിന്നും സമൃദ്ധിയിലേക്ക് എന്ന ആശയവുമായാണ് ടൈ കേരള അഗ്രിപ്രൂണര്‍ മീറ്റപ്പ് സംഘടിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version