ഒരു ഐഡിയ കൊണ്ട് സ്റ്റാര്‍ട്ടപ്പായി എന്ന് കരുതുന്നവര്‍ക്കാണ് ഈ സ്റ്റോറി. തുടങ്ങി പൊളിയുന്നതിലേക്കാള്‍ നല്ലതാണല്ലോ, കൂടിയാലോചനയും തിരുത്തലും. അത്തരത്തില്‍ പ്രധാനമായുള്ള രണ്ട് കാര്യങ്ങള്‍ പറയാം. ഒന്നാമത്തേത് ഫൗണ്ടിംഗ് ടീമിനെക്കുറിച്ചാണ്.
കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഒറ്റയ്ക്കോ അല്ലെങ്കില്‍ കോഫൗണ്ടറുമായോ എന്നത് വിഷയമല്ല. എന്നാല്‍ കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ കെ. വൈത്തീശ്വരന്‍ Channeliamനോട് പറഞ്ഞു. കോഫൗണ്ടേഴ്സുമായാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതെങ്കില്‍ എല്ലാ കോഫൗണ്ടേഴ്സും ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കരുത്. വ്യത്യസ്തമായ കഴിവുകളും സ്ട്രെങ്ത്തുമുള്ളവരാകണം കോഫൗണ്ടേഴ്സെന്നും വൈത്തീശ്വരന്‍ വ്യക്തമാക്കി. ഇന്‍ഫോസിസ് അതിന് നല്ലൊരു ഉദാഹരണമാണ്. അവര്‍ കമ്പനി തുടങ്ങിയപ്പോള്‍ 7 ആളുകളും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു. അതവരുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വ്യത്യസ്ത മേഖലകളില്‍ മുന്‍പരിചയമുള്ളവരായിരിക്കണം കോഫൗണ്ടേഴ്സ്. സ്കൂളിലോ കോളേജിലോ ഒരുമിച്ച് പഠിച്ചവരോ, ഒരുമിച്ച് ജോലി ചെയ്തവരോ കസ്റ്റമറോ അങ്ങനെ ആരുമാകാം. പുതിയ ആളുകളെ കോഫൗണ്ടേഴ്സ് ആക്കരുത്. പുതിയ ആളുകളെ ടീമില്‍ ഒരു ഭാഗമാക്കാമെന്നും വൈത്തീശ്വരന്‍ പറയുന്നു.
സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോള്‍ പ്ലാനിങ് വേണം
”The value of an idea lies in the using of it.’ എന്ന് പറഞ്ഞത് Thomas Ediosn ആണ്. Institute for Business Value and Oxford Economicsന്റെ കണക്ക് പ്രകാരം 90 ശതമാനം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ആദ്യ 5 വര്‍ഷത്തിനുള്ളില്‍ ക്ലോസ് ചെയ്യുന്നു. ഇതിന് പ്രധാന കാരണം, തുടക്കത്തിലെ പ്ലാനിങ്ങില്ലായ്മയാണ്. സ്റ്റാര്‍ട്ടപ് ജേര്‍ണിയില്‍ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിക്കാത്തതാണെന്ന് D.V.R.Seshadri പറയുന്നു. ആരെയാണ് സമീപിക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണക്കുറവ് കാരണം അവര്‍ ചെന്നെത്തി നില്ക്കുക ധാരാളം മിസ്റ്റേക്കുകളിലായിരിക്കും.
പരസ്പര ധാരണയോടെ മുന്നോട്ട് പോകാം
ഫൗണ്ടേഴ്സ് തമ്മില്‍ പരസ്പരമൊരു ധാരണയുണ്ടായിരിക്കണം. ചെറുതും വലുതുമായ ഓരോ കാര്യത്തിലും ഫൗണ്ടേഴ്സിന് ഒരുമയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ലീഗല്‍ ഡോക്യുമെന്റല്ലാത്ത, ഫൗണ്ടേഴ്സ് എഗ്രിമെന്റുണ്ടാക്കുന്നത് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും. ഇതിനായി കമ്പനി തുടങ്ങും മുമ്പ് തന്നെ വേണമെങ്കില്‍ ഫൗണ്ടേഴ്സ് ഒരു യാത്ര പോകുക. ഗോവയോ, തേക്കടിയോ ഊട്ടിയോ ആകട്ടെ. ചിലവ് കുറഞ്ഞതാകണമെന്ന് മാത്രം. കുറഞ്ഞത് 5 ദിവസം തുടര്‍ച്ചയായി പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുക. അതിന്റെ അവസാനം രണ്ട് പേജ് മാത്രമുള്ള ലീഗലല്ലാത്ത ഒരു എഗ്രിമെന്റ് തയ്യാറാക്കുക. കമ്പനി മാനേജ് ചെയ്യേണ്ട രീതിയെ കുറിച്ചായിരിക്കണം ആ രണ്ട് പേജ്. അതായിരിക്കണം കമ്പനിയുടെ ഗൈഡിംഗ് കോണ്‍സ്റ്റിറ്റിയൂഷന്‍. സക്സസ്ഫുള്ളായ പല കമ്പനികളും ഫോളോ ചെയ്യുന്ന രീതിയാണിതെന്നും D.V.R.ശേഷാദ്രി പറഞ്ഞു.