ഇന്‍വെസ്റ്റ്മെന്റ് നേടുക എന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് സംരംഭകര്‍ക്കും അവരുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. ഏത് സ്റ്റാര്‍ട്ടപ്പുകളെയാണ് ഓരോ ഇന്‍വെസ്റ്ററും നിക്ഷേപത്തിനായി തിരയുന്നത്. ഏത് തരം സ്റ്റാര്‍ട്ടപ്പുകളിലാണ് അവര്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. ഇന്‍വെസ്റ്റ്മെന്റ് കിട്ടേണ്ട സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് എങ്ങനെയുള്ളവരായിരിക്കണം. കേരളത്തില്‍ നിക്ഷേപം ഇറക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പുകളോടും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളോടും Channeliam.com അന്വേഷിക്കുന്നു.

എനര്‍ജെറ്റിക്കാകണം സ്റ്റാര്‍ട്ടപ്പുകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ എപ്പോഴും എനര്‍ജെറ്റിക്കായിരിക്കണമെന്ന് പറയുന്നു ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്ക് സിഒഒ ദിഗ്വിജയ് സിംഗ്. ഇന്‍വെസ്റ്റേഴ്സിന് മുന്നില്‍ ധാരാളം ചോയ്സുകളുണ്ടാകും. നിക്ഷേപം ലഭിക്കാന്‍ ധാരാളം പേര്‍ അവരെ സമീപിക്കുന്നുണ്ടാകും. എന്നാല്‍ അവരിലെ ഏറ്റവും മികച്ചതാകും നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപം ലഭിക്കാതിരിക്കുമ്പോള്‍ നിരാശരാകരുത്. നിക്ഷേപത്തിനൊരുങ്ങുന്ന ഫൗണ്ടര്‍മാര്‍ ഒരിക്കലും അഗ്രസീവാകാന്‍ പാടില്ല. ബിസിനസ് പങ്കാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഫൗണ്ടേഴ്സിന്റെ നിരാശ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. ഇന്‍വെസ്റ്ററെ ബിസിനസ് പാര്‍ട്ണറായി കാണണം. ഇന്‍വെസ്റ്റര്‍ക്ക് ബഹുമാനം നല്‍കണമെന്നും സ്റ്റാര്‍ട്ടപ്പുകളോട് ദിഗ് വിജയ് സിംഗ് വ്യക്തമാക്കുന്നു.

പാഷനേറ്റായ പ്രൊമോട്ടര്‍

പാഷനേറ്റായ പ്രൊമോട്ടറാണ് നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ കമ്പനിയുടെ മുഖമുദ്രയെന്ന് Bennett Coleman&Co.Limited ചീഫ് മാനേജര്‍ നാഷിദ് നൈനാര്‍ പറഞ്ഞു. പ്രൊമോട്ടര്‍മാര്‍ എത്രത്തോളം പാഷനേറ്റാണന്നും അവരുടെ ബിസിനസ് പ്ലാന്‍ എന്താണെനനും വിലയിരുത്തും. കണ്‍സ്യൂമര്‍ പ്രൊഡക്റ്റുകള്‍ ഇന്‍വെസ്റ്റ്‌മെന്റ് ആകര്‍ഷിക്കും. സ്റ്റാര്‍ട്ടപ്പ് ക്രിയേറ്റ് ചെയ്യുന്ന വാല്യു ഇന്‍വെസ്റ്റര്‍ക്ക് ഇംപോര്‍ട്ടന്റാണെന്നും നാഷിദ് നൈനാര്‍ പറഞ്ഞു.

ചാരിറ്റിയല്ല ഇന്‍വെസ്റ്റ്മെന്റ്

ഇന്‍വെസ്റ്റ്‌മെന്റ് ചാരിറ്റിയല്ല, റിട്ടേണുള്ള ബിസിനസ്സില്‍ മാത്രമേ ഇന്‍വെസ്റ്റ്‌മെന്റ് വരൂവെന്ന് വ്യക്തമാക്കുകയാണ് ദ ചെന്നൈ ഏഞ്ചല്‍സ് വൈസ് പ്രസിഡന്റ് ബല്‍റാം നായര്‍. മുടക്കുമുതലിന്റെ ഇരട്ടിയിലധികം തിരികെ തരാന്‍ കഴിയുന്ന കമ്പനിയാണ് ഇന്‍വെസ്റ്റബിള്‍ കമ്പനി. ഇന്‍വെസ്റ്റബിള്‍ കമ്പനികള്‍ക്കായിരിക്കും ഇന്‍വെസ്റ്റേഴ്‌സ് പ്രാധാന്യം നല്‍കുക. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയായി തിരികെ തരാനുള്ള ശേഷി കമ്പനിക്കുണ്ടെന്ന് ഇന്‍വെസ്റ്റേഴ്സ് ഉറപ്പുവരുത്തുമെന്നും ബല്‍റാം നായര്‍ പറയുന്നു.

വെയറബിള്‍ ടെക്നോളിക്ക് വലിയ മാര്‍ക്കറ്റ് സാധ്യത

ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ടെക്‌നോളജി സൊല്യൂഷനുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിമാന്റുണ്ടെന്ന് കാസ്പിയന്‍ ഇംപാക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് രാഗിണി ബജാജ് ചൗധരി പറഞ്ഞു. വെയറബിള്‍ ടെക്‌നോളജിക്കും വലിയ മാര്‍ക്കറ്റ് സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version