ഐഐടി ഖരഗ്പൂരിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും പ്രൊഫസര്‍മാരുടെയും മൂന്ന് വര്‍ഷത്തെ പരിശ്രമമാണ് Deshla എന്ന ഇലക്ട്രിക് ത്രീ വീലര്‍. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ പ്രൊഫസറായ റേച്ചര്‍ലയാണ് ദേശ്ലയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. വീട്ടില്‍ വെച്ചും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ദേശ്ല, രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പാസഞ്ചര്‍ വെഹിക്കിളായിട്ടാണ്.

ജെര്‍ക്ക് ഫ്രീയാണ്, കംഫര്‍ട്ടബിളായി യാത്ര ചെയ്യാം

ഡ്രൈവറെ കൂടാതെ ആറ് പേര്‍ക്ക് യാത്ര ചെയ്യാനുള്ള കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്. ദീര്‍ഘദൂര യാത്രയിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കംഫര്‍ട്ടബിളായി ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് ഒരുക്കിയിരിക്കുന്നത്. ഹാന്‍ഡില്‍ ബാറിന് പകരം സ്റ്റിയറിംഗ് വീലാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്‌സിലറേറ്റര്‍ പെഡലും, ബ്രേക്കും മാത്രമാണുള്ളത്. ക്ലച്ചും ഗിയര്‍ സ്റ്റിക്കുമില്ല. വീലുകള്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളേക്കാള്‍ വാഹനം കൂടുതല്‍ സ്റ്റേബിളും മോശം റോഡുകളില്‍ പോലും ജെര്‍ക്ക് ഫ്രീയായി പെര്‍ഫോം ചെയ്യുമെന്നും ഫൗണ്ടേഴ്സ് പറയുന്നു.

കൊമേഴ്ഷ്യല്‍ പ്രൊഡക്ഷനായുള്ള ശ്രമത്തില്‍

4 കിലോവാട്ട് പവറുള്ള ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കാണ് ദേശ്ലയുടേത്. 4 മണിക്കൂറോളമാണ് ചാര്‍ജ് ചെയ്യേണ്ടത്. 3.5 കിലോ വാട്ട് ബിഎല്‍ഡിസി മോട്ടര്‍ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. കാര്യക്ഷമമായ ബ്രേക്കിംഗിനായി മെക്കാനിക്കല്‍ ബ്രേക്കിന് പകരം ഹൈഡ്രോളിക് ബ്രേക്കുകളാണ് ഉപയോഗിക്കുന്നത്. സ്പീഡ് 150 കി.മീ മണിക്കൂര്‍ റേഞ്ചിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കൊമേഴ്ഷ്യല്‍ പ്രൊഡക്ഷന് വേണ്ടി ഫണ്ട് കണ്ടെത്താനുള്ള ലക്ഷ്യത്തിലാണ് ദേശ്ലയുടെ അണിയറ പ്രവര്‍ത്തകര്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version