കുടുംബ ബിസിനസിലെ നായകന്‍ കൂടിയാണ് സാക്ഷാല്‍ ബിഗ്ബി. അമിതാഭ് ബച്ചന്റെ കുടുംബം എന്‍ട്രപ്രണറെന്ന നിലയിലും സക്സസ്ഫുള്ളാണ്. 1996 ല്‍ Amitabh Bachchan Corporation Ltd.ലൂടെയാണ് ബച്ചന്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. തിരിച്ചടികളിലും തളരാത്ത സ്‌ക്രീന്‍ പ്ലേയാണ് ബിഗ്ബിയുടേത്. Ziddu, Justdial എന്നീ രണ്ട് കമ്പനികളില്‍ അമിതാഭ് ബച്ചന് ഇന്‍വെസ്റ്ററായി. ഇന്ത്യയിലെ ലോക്കല്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമാണ് Justdial.ഡീ സെന്‍ട്രലൈസ്ഡ് കോണ്‍ടാക്റ്റുകളുടെ മാര്‍ക്കറ്റ്‌പ്ലേസാണ് Ziddu. Just Dialല്‍ അമിതാഭ് ബച്ചന്‍ 6.27 ലക്ഷം രൂപയായിരുന്നു നിക്ഷേപം നടത്തിയത്. 4 മാസത്തിനുള്ളില്‍ ജസ്റ്റ് ഡയലിലെ ബച്ചന്റെ ഓഹരി മൂല്യം 6.45 കോടിയായി ഉയര്‍ന്നു. 71 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപമാണ് ബച്ചന്‍ Ziddu.comല്‍ നടത്തിയിട്ടുള്ളത്
സ്പോര്‍ട്സ് കമ്പനികളില്‍ നിക്ഷേപകനായി അഭിഷേക്
അഭിഷേക് ബച്ചന് രണ്ട് പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനികളിലെ നിക്ഷേപകനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ Chennayin FC അഭിഷേകിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന് പുറമെ പ്രോ കബഡി ലീഗ് ടീമായ Jaipur Pink പാന്തേഴ്‌സും അഭിഷേകിന് സ്വന്തമായുണ്ട്.
ഐശ്വര്യയും നിക്ഷേപക റോളില്‍
ബച്ചന്‍ കുടുംബത്തിലെ മരുമകളും നടിയുമായ ഐശ്വര്യ റായ്, ബച്ചന്‍ കുടുംബത്തില്‍ നിന്ന് ബിസിനസിന്റെ മാധുര്യമറിഞ്ഞ മറ്റൊരു അംഗമാണ്. അടുത്തിടെ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍വിയോണ്‍മെന്റല്‍ സ്റ്റാര്‍ട്ടപ്പായ Ambeeയില്‍ ഐശ്വര്യ നിക്ഷേപം നടത്തിയിരുന്നു. ആംബീയില്‍ അമ്മയ്‌ക്കൊപ്പം 1 കോടി രൂപയാണ് ഐശ്വര്യ നിക്ഷേപം നടത്തിയിട്ടുള്ളത്.
ബിസിനസിലും തലയെടുപ്പോടെ ബച്ചന്‍ കുടുംബം
ബച്ചന്‍ കുടുംബം മാത്രമല്ല, ബോളിവുഡിലെ ഖാന്‍മാരും കപ്പൂര്‍മാരും ചോപ്രമാരുമെല്ലാം ബിസിനസില്‍ ഒരു കൈ നോക്കിയിട്ടുള്ളവരാണ്. എന്നാല്‍ സ്‌ക്രീനിലെന്നപോലെ മറ്റുള്ളവരില്‍ നിന്ന് ഒരല്‍പ്പം ഉയരത്തില്‍ തന്നെയാണ് ബച്ചന്‍ കുടുംബം