ലോക ജേതാക്കളായ   അർജന്റീനൻ ഫുട്ബോൾ  ടീം ലയണൽ മെസ്സിയുടെ  നേതൃത്വത്തിൽ  നവംബറിൽ തന്നെ പന്ത് തട്ടാൻ കേരളത്തിലെത്തും. ലോക ജേതാക്കളുടെ മത്സരവീര്യം പുറത്തെടുക്കുന്ന അന്താരാഷ്ട്ര സൗഹൃദ  മത്സരത്തിന്  കൊച്ചി വേദിയാകുമെന്നാണ് അന്തിമ തീരുമാനം.
കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. മെസ്സിയുടെ വരവ്  സാമ്പത്തിക ഉണർവുമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കായിക പരസ്യ വിപണി.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.
നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ  സ്ഥിരീകരിച്ചിരുന്നു.  തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ മത്സരം നടത്താൻ  തീരുമാനിച്ചിരുന്നുവെങ്കിലും താരങ്ങളുടെ ട്രാൻസ്‌പോർട്ടേഷൻ  അടക്കം ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ  നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Kochi Hosting Messi


 നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുള്ള കൊച്ചി സ്റ്റേഡിയം  അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക്   ഉയർത്തിയത്. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് ഇവിടം .നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.

അന്താരാഷ്ട്രസ്റ്റേഡിയമായ  ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട് . ഇന്ത്യയിലെ വലിപ്പമേറിയ നാലാമത്തെ സ്റ്റേഡിയമാണ് ഇത്. 1996 – ൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ ജി.സി.ഡി.എ  Greater Cochin Development Authority  നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായത്.   38000 വരെ കാണികളെ ഉൾക്കൊള്ളുവാനുള്ള ശേഷിയാണ് ഈ സ്റ്റേഡിയത്തിനുള്ളത്. അടുത്തിടെ കാണികളുടെ എണ്ണത്തിൽ അധികൃതർ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചില നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു . രാത്രികാലമത്സരങ്ങൾ നടത്തുവാനുള്ള വെളിച്ചസംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്

  “കൊച്ചി ഈ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി ഒരുങ്ങുകയാണ് എന്നും  സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും ജിസിഡിഎ ചെയർപേഴ്‌സൺ കെ ചന്ദ്രൻ പിള്ള സ്ഥിരീകരിച്ചു,
 
കൊച്ചിയെ ഒരു ആഗോള കായിക കേന്ദ്രമാക്കി മാറ്റാനും ഈ പരിപാടി സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയ  വ്യവസായ മന്ത്രി പി രാജീവ്  ഇതിനെ ഒരു ചരിത്ര അവസരമായി വിശേഷിപ്പിച്ചു. “നീണ്ട കാത്തിരിപ്പിന് ശേഷം, ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ മെസ്സിയെയും സംഘത്തെയും മത്സരത്തിൽ കാണുന്നത് കാണും. കൊച്ചി അവരെ അഭൂതപൂർവമായ ഊഷ്മളതയോടെ സ്വീകരിക്കും, ലോകം ഉറ്റുനോക്കും എന്നും അദ്ദേഹം പറഞ്ഞു,

Lionel Messi and the Argentina national team are set to play a friendly match in Kochi, Kerala, this November, a major event for the city.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version