സസ്റ്റയിനബിള്‍ ഡിസൈനിംഗിനെക്കുറിച്ചും ഡിസൈന്‍ തിങ്കിങ്ങിനെ കുറിച്ചും ലോകമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഡിസൈന്‍ കോണ്‍ഫറന്‍സ് രാജ്യത്തെ മികച്ച ഡിസൈനേഴ്സിനെ ഒരുമിപ്പിക്കുന്ന വേദിയായി. ടൈക്കോണിന്റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പ് ജിഎച്ച്എസ്എസ്സില്‍ നടന്ന രണ്ടു ദിവസത്തെ ഡിസൈന്‍ കോണില്‍ ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍, ഗ്രാഫിക്ക് ഡിസൈനേഴ്സ്, സ്റ്റുഡന്റ്സ്, എഴുത്തുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഭകള്‍ ഒരുമിച്ചു.
ഡിസൈനേഴ്സിന്റെ ലൈനപ്പ് കണ്ട ഇവന്റ്
ജീവിതത്തിന്റെ എല്ലാ മേഖലകളും കവര്‍ ചെയ്യുന്ന ഇവന്റായിരുന്നു ഡിസൈന്‍കോണ്‍ എന്ന് TiE കേരള പ്രസിഡന്റ് MSA Kumar പറഞ്ഞു. വര്‍ക്ക്ഷോപ്പുകളുടെയും സെമിനാറുകളുടെയും എക്സിബിഷനുകളുടെയും ഫുള്‍ പാക്ക്ഡ് ഇവന്റാണിതെന്ന് DAC പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. യുവ ഡിസൈനേഴ്സിനെ കുറിച്ച് സംസാരിക്കുന്ന വേദിയായിരുന്നു ഡിസൈന്കോണെന്ന് കളക്ടീവ് സ്റ്റുഡിയോ ഫൗണ്ടര്‍ Rekha Rodwittiya വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള ഡിസൈനേഴ്സിന്റെ ഒരു ലൈനപ്പായിരുന്നു ഡിസൈന്കോണില് കണ്ടതെന്ന് Avani ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ചെയര്മാന് ടോണി ജോസഫ് അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മേഖലകളിലെ ഡിസൈന്‍ ഇംപാക്ട് ചര്‍ച്ച ചെയ്ത് ഡിസൈന്‍കോണ്‍
ലൈഫ് സ്റ്റൈല്‍, പൊളിറ്റിക്സ്, കള്‍ച്ചര്‍, enviornment തുടങ്ങി വ്യത്യസ്ത മേഖലകളിലെ ഡിസൈന്‍ ഇംപാക്ട് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഡിസൈനിലൂടെ ആര്‍ക്കിടെക്റ്റില്‍ പുതിയ മോഡലുകള്‍ തീര്‍ത്തവരുടെ സെഷനുകളും, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡിസൈന്‍ വര്‍ക്ക് ഷോപ്പും, ലൈവ് വോള്‍ പെയിന്റിംഗും ഇന്‍സ്റ്റലേഷനും ഡിസൈന്‍കോണിന്റെ ഭാഗമായി.
ഇന്ററാക്ഷന് വേദിയായി
ആര്‍ക്കിടെക്റ്റുകളുമായും വിദ്യാര്‍ഥികളുമായും ഡിസൈന്‍ കമ്മ്യൂണിറ്റിയുമായി ഇന്ററാക്ട് ചെയ്യാനുള്ള മികച്ച അവസരമാണ് ഡിസൈന്‍കോണ്‍ ഒരുക്കിയതെന്ന് റോയ് വര്‍ഗീസ് ആന്റ് അസോസിയേറ്റ്സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഫൗണ്ടര്‍ Roy I.Varghese പറഞ്ഞു. ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്രിയേറ്റീവ് ഡയറക്ടര്‍ വി.സുനില്‍, Rouka ഫാഷന്‍ ഡിസൈനര്‍ ശ്രീജിത്ത് ജീവന്, ഹിസ്റ്റോറിയനും ഓതറുമായ മനു എസ് പിള്ളൈ, Ar.Balkrishna Doshi, എംഎല്‍എ എ. പ്രദീപ് കുമാര്‍ തുടങ്ങിയവരും ഡിസൈന്‍കോണിന്റെ ഭാഗമായി.
മെന്ററിംഗ് മാസ്റ്റര്ക്ലാസും സംഘടിപ്പിച്ചു
സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവ സംരംഭകര്‍ക്കുമായുള്ള ടൈകേരളയുടെ മെന്ററിംഗ് മാസ്റ്റര്ക്ലാസും ഡിസൈന്കോണിനൊപ്പം സംഘടിപ്പിച്ചു. ടൈ കേരളയും ആവണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും IIIDയും സംയുക്തമായാണ് രണ്ടു ദിവസത്തെ ഡിസൈന്‍കോണ്‍ ഒരുക്കിയത്. ഡിസൈന്‍ തിങ്കിങ്ങിലൂടെ രാജ്യത്തിന് മാതൃകയായ കാരപ്പറമ്പ് ഗവണ്മെന്റ് GHSS ല്‍ ആണെന്നുള്ളത് ഡിസൈന്‍ കോണിന് തിളക്കമേകി.