എന്താണ് Wing
ലോകത്തെ ഏറ്റവും വൈബ്രന്‍റായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നായി മാറാനുള്ള തയ്യാറെടപ്പിലാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ എക്കോസിസ്റ്റത്തില്‍ സ്ത്രീ സംരംഭകര്‍ 13.76 ശതമാനം മാത്രമാണ് . വനിതകളെ സംരംഭക രംഗത്തേക്ക് എത്തിക്കാനും അവരെ സപ്പോര്‍ട്ട് ചെയ്യാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പുതിയൊരു പദ്ധതി ലോഞ്ച് ചെതിരിക്കുകയാണ്. Wing – വിമണ്‍ റൈസ് ടുഗെതര്‍ എന്ന ഈ യുണീക് ഇനിഷ്യേറ്റീവിന് സൗത്ത് ഇന്ത്യയില്‍ ചുക്കാന്‍ പിടിക്കുന്നത് കേരള സ്റ്റാര്‍ട്ടപ് മിഷനാണ്.
Wing ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യം വെക്കുന്നത്
വര്‍ക്ക്‌ഷോപ്പുകള്‍, ഇന്‍കുബേഷന്‍, ഇന്‍വെസ്റ്റേഴ്‌സ്, വിവിധ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയിലൂടെ പതിനായിരത്തോളം സ്ത്രീ സംരംഭകരെ സജ്ജരാക്കുക എന്നതാണ് പ്രോഗ്രാം ഉദ്ദേശിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും വുമണ്‍ ഫൗണ്ടേഴ്സുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും നടക്കും.
കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍റെ റോള്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷനൊപ്പം ലെറ്റ്‌സ് വെന്‍ച്വറും Wing ഇനിഷ്യേറ്റീവിന്റെ സൗത്ത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് Wing പ്രവര്‍ത്തനത്തിന് KSUM നേതൃത്വം നല്‍കുക.ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് വേദിയായ ഹഡില്‍ കേരളയില്‍ വിങ്ങിന്‍റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിപ്പാര്‍ട്മെന്‍റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രെയ്ഡ് ജോയിന്‍റ് സെക്രട്ടറി അനില്‍ അഗര്‍വാളും ചേര്‍ന്ന് നിര്‍വഹിച്ചു.