I'm startup studio at VKCET saw discussion on innovation and creativity

സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നത് എവിടെ ?

വലിയ ആവേശത്തില്‍ തുടങ്ങുന്ന പല സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നത് എവിടെയാണെന്ന അന്വേഷണത്തോടെയാണ് വര്‍ക്കല VKCET കോളേജില്‍ Iam startup studio ലോഞ്ച് ചെയ്തത്. സ്വന്തം ആശയം മികച്ചതാണെന്ന് തോന്നിയാലും കുറഞ്ഞത് 50 പേരോടെങ്കിലും ഐഡിയയുടെ സാധ്യതയെക്കുറിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടേ സ്റ്റാര്‍ട്ടപ് തുടങ്ങാവൂയെന്ന് Cynber Info Tech CEO സജീഷ് നായര്‍ പറഞ്ഞു. ഏത് മേഖലയിലാണോ സ്റ്റാര്‍ട്ടപ് തുടങ്ങാന്‍ ആലോചിക്കുന്നത് ആ സെക്ടറിലുള്ള പല തലത്തില്‍ പെട്ടവരുമായി സംസാരിച്ചതിന് ശേഷമേ ഇന്‍വെസ്റ്റ്മെന്‍റിലേക്ക് കടക്കാവൂ. I am startup studio വേദിയില്‍ എന്‍ഗറേജിംഗ് ക്രിയേറ്റിവിറ്റി ആന്‍റ് ഇന്നവേഷന്‍സ് ഇന്‍ സ്റ്റുഡന്‍സ് എന്ന ടോപ്പിക്കില്‍ സംസാരിക്കവേയാണ് സജീഷ് നായര്‍ വിദ്യാര്‍ത്ഥികളോട് തന്‍റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്തത്.

ഇനി വനിതാ സംരംഭകരുടെ കാലം

The future of women in technology startups എന്ന ടോപ്പിക്കില്‍ Pace Hi-tech ഫൗണ്ടര്‍ ഗീതു ശിവകുമാറും വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ജോലി സുരക്ഷിതമായ മാസശന്പളം ഉറപ്പാക്കും, എന്‍ട്രപ്രണര്‍ഷിപ്പും സ്റ്റാര്‍ട്ടപ്പും എന്നും ചാലഞ്ച് ആയിരിക്കും. പക്ഷെ സ്റ്റാര്‍ട്ടപ്  നല്‍കുന്ന എക്സ്പോഷറും എക്സ്പീരിയന്‍സും ഡിഫറന്‍റാണന്ന് ഗീതു ശിവകുമാര്‍ പറഞ്ഞു. കോളേജിലെ തിരഞ്ഞെടുത്ത ക്യാംപസ് അംബാസഡര്‍മാരെ ചടങ്ങില്‍ പരിചയപ്പെടുത്തി. വര്‍ക്കല VKCETയിലെ ഐഇഡിസി നോഡല്‍ ഓഫീസര്‍, പ്രൊഫസര്‍ പ്രമോദ് എസ് ദാസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്  Dr. Benny Joseph എന്നിവരും I am startup studio യില്‍ പങ്കാളികളായി.

വിപുലമായ ലേണിംഗ് പ്രോഗ്രാം

സംസ്ഥാനത്തെ കോളേജ് ക്യാംപസുകളില്‍ ഇന്നവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കാന്‍ ചാനല്‍അയാം ഡോട്ട് കോം സംഘടിപ്പിക്കുന്ന ക്യാംപസ് ലേണിംഗ് പ്രോഗ്രാമാണ് Iam startup studio. ക്യാംപസുകളില്‍ ഇന്നവേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മീഡിയ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വിപുലമായ എന്‍ട്രപ്രണര്‍ഷിപ് ക്യാംപസ് പ്രോഗ്രാമുകളില്‍ ഒന്നാണ് Iam startup studio.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version