മുൻപ് WWF എന്നും പിന്നീട് WWE എന്നും അറിയപ്പെട്ട റെസ്ലിങ് ലോകത്തെ ആരാധകർക്ക് സുപരിചിതമായ പേരാണ് റിക് ഫ്ലെയറിന്റേത്. അമ്പത് വർഷത്തിലധികം നീണ്ട പ്രൊഫഷണൽ റെസ്ലിങ് കരിയറുള്ള അദ്ദേഹത്തിന്റെ ആസ്തി എത്രയെന്നത് പലർക്കും കൗതുകകരമായ വിഷയമാണ്. 2025ൽ റിക് ഫ്ലെയറിന്റെ ആസ്തി ഏകദേശം 5 ലക്ഷം ഡോളറിനടുത്താണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കരിയറിന്റെ പീക്ക് ഘട്ടത്തിൽ മില്യൺ കണക്കിന് ഡോളർ സമ്പാദിച്ചിരുന്ന ഫ്ലെയറിന്റെ സമ്പത്ത് പിന്നീട് കുറഞ്ഞതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ആഢംബര ജീവിതശൈലി, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള വൻ ചികിത്സാച്ചിലവുകൾ, പരാജയപ്പെട്ട ബിസിനസ് നിക്ഷേപങ്ങൾ എന്നിവയാണ് പ്രധാനമായും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
NWA, WCW, WWE എന്നീ പ്രൊമോഷനുകളിലൂടെ 16 തവണ ലോക ചാമ്പ്യനായതോടൊപ്പം, രണ്ട് തവണ ഹാൾ ഓഫ് ഫെയിം അംഗത്വവും നേടിയ റെസ്ലിങ് ഇതിഹാസമാണ് റിക് ഫ്ലെയർ. മികച്ച പേഔട്ടുകൾ, ടെലിവിഷൻ കരാറുകൾ, മർച്ചൻഡൈസ് വിൽപ്പന, പരസ്യങ്ങൾ എന്നിവയിലൂടെ അദ്ദേഹം കരിയറിനിടെ വൻ വരുമാനം നേടിയിരുന്നു.
ഇന്നും ബ്രാൻഡിംഗ് കരാറുകൾ, ലൈസൻസിംഗ് ഇടപാടുകൾ, പൊതുഇവന്റുകളിലെ സാന്നിധ്യം എന്നിവയിലൂടെ ഫ്ലെയർ വരുമാനം നേടുന്നുണ്ട്. എന്നാൽ കരിയറിന്റെ പീക് സമയത്ത് പിന്തുടർന്ന അത്യാഡംബര ജീവിതവും തെറ്റായ സാമ്പത്തിക തീരുമാനങ്ങളുമാണ്, റെസ്ലിങ് ലോകത്തെ ഏറ്റവും വലിയ പേരുകളിൽ ഒരാളായിട്ടും, അദ്ദേഹത്തിന്റെ ആസ്തി പ്രതീക്ഷിച്ചതിലും കുറവാകാൻ കാരണമായത്.
What is Ric Flair’s net worth in 2025? Despite a legendary 50-year career and 16 world titles, the Nature Boy’s wealth has seen a major shift. Discover the reasons behind his current financial status.
