ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി ഫെയ്സ്ബുക്ക്
Meesho എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ഫെയ്സ്ബുക് ഇന്ത്യയിലെ അവരുടെ ആദ്യ നേരിട്ടുള്ള ഇന്‍വെസ്റ്റ്മെന്‍റ് നടത്തിയപ്പോള്‍ അതിന്‍റെ കാരണം വിശദമാക്കുകയാണ് ഫെയ്സ്ബുക്ക് ഇന്ത്യന്‍ ഹെഡ് അജിത് മോഹന്‍. ആര്‍ക്കും പ്രൊഡക്റ്റ് വില്‍ക്കാവുന്ന റീസെല്ലിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് Meesho. 2 ലക്ഷം സ്ത്രീ സംരംഭകരെയാണ് Meesho ഓണ്‍ലൈനില്‍ എത്തിച്ചത്. അതുതന്നെയായിരുന്നു അതിന്‍റെ വിജയവുമെന്ന് സാക്ഷ്യെപ്പെടുത്തുകയാണ് Ajit Mohan.
Meesho ഒരു മോഡല്‍
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Meesho ഒരു മോഡലാണ്. എങ്ങനെ പ്രാദേശിക ഡാറ്റയെ അസാമാന്യസ്ക്കോപ്പുള്ള ഇന്ത്യന്‍ വിപണിയുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാമെന്ന് Meesho പഠിപ്പിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പിന്‍റെ ഇന്നവേഷന്‍ ലോകത്തേക്ക് കയറ്റി അയയ്ക്കാവുന്നതാണെന്ന് അജിത് മോഹന്‍ ചൂണ്ടിക്കാട്ടുന്നു. ജോബ് ക്രിയേഷനിലുള്‍പ്പെടെ വലിയ ചലനങ്ങള്‍ Meesho സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് FB നിക്ഷേപം നേടാം
ഇന്ത്യയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെ വളരെ ഗൗരവത്തോടെയാണ് ഫേയ്സ്ബുക്ക് കാണുന്നത്. കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഇന്‍വെസ്റ്റിന്‍മന്‍റിന് ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക് എന്ന് Ajit Mohan വ്യക്തമാക്കുന്നു. ഇന്ത്യന്‍ ടെക്നോളജിയെ മുന്‍നിരയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് FB. ഫെയ്സ് ബുക്കിന്‍റെ പ്ലാറ്റ്ഫോമായ SPARK AR, Commerce, financial services, healthcare, tourism മേഖലകളില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.
സ്കില്‍ ബില്‍ഡിംഗില്‍ ഫോക്കസ്
സ്കില്‍ ബില്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ഫെയ്സ്ബുക്ക്. She Leads Tech പോലെയുള്ള ഇനിഷ്യേറ്റീവുകള്‍ സ്കില്‍ ഡെവലപ്മെന്‍റിന് പ്രാധാന്യം നല്‍കുന്നവയാണ്. ഇത് സ്റ്റാര്ട്ടപ്പുകള്ക്കുള്പ് പെടെ പ്രയോജനപ്പെടുത്താനാകുമെന്നും Ajit Mohan പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ കേരളയില്‍ സംസാരിക്കവേയാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഏറെ ഗൗരവമുള്ള നിരീക്ഷണങ്ങള്‍ Ajit Mohan നടത്തിയത്.