കസ്റ്റമറിലേക്ക് എത്തുന്നതെങ്ങനെ
സ്റ്റാര്‍ട്ടപ്പുകള്‍ നിരന്തരം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഞാനെങ്ങനെയാണ് എന്‍റെ കസ്റ്റമറിലേക്ക് എത്തുന്നത്. നെറ്റ് വര്‍ക്കിംഗ് ഇവന്‍റുകളിലൂടെയോ, ബ്ലോഗുകളിലൂടെയോ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പബ്ളിഷ് ചെയ്ത വീഡിയോ വഴിയോ, എങ്ങനെയാണ് പൊട്ടന്‍ഷ്യല്‍ കസ്റ്റമറിലേക്ക് എത്തുന്നത് എന്നത് പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു ഇന്‍ര്‍നാഷണല്‍ സെയില്‍സ് ട്രെയിനറും എഴുത്തുകാരനുമായ Subramanian Chandramouli.
കസ്റ്റമറിന് എന്ത് വേണം
കസ്റ്റമറിനെ ഇന്‍സ്പയര്‍ ചെയ്യാവുന്ന മേഖല അറിഞ്ഞ് വേണം പിച്ച് ചെയ്യേണ്ടത്. ചിലര്‍ക്ക് ക്വാളിറ്റി തന്നെയാകും ഫോക്കസ്, ചിലര്‍ എത്ര പെട്ടെന്ന് നിങ്ങള്‍ ഡെലിവറി ചെയ്യുന്നു എന്നതാകും അളക്കുന്നത്.
യുണീഖ്നെസ്സാണ് സെയില്‍സ്
നിങ്ങളുടെ യുണീഖ് സെല്ലിംഗ് പ്രൊപ്പോസിഷനാണ് അവരെ ബൈയിംഗ് ഡിസിഷനിലേക്ക് എത്തിക്കുന്നത്. കസ്റ്റമറെ മീറ്റ് ചെയ്യുന്നതിന് മുന്പ് സ്വയം ചോദിക്കുക, എന്‍റെ പ്രൊഡക്റ്റ് ഈ കസ്റ്റമര്‍ എന്തിന് വാങ്ങണം
കസ്റ്റമറായില്ലെങ്കിലും ഇന്‍ഫര്‍മേഷന്‍ വാല്യുബിളാണ്
നിങ്ങളുടെ പ്രൊഡക്റ്റ് എല്ലാ കസ്റ്റമേഴ്സും വാങ്ങണമെന്ന് നിര്‍ബന്ധമില്ലല്ലോ. കസ്റ്റമറായില്ലെങ്കിലും, നിങ്ങളുടെ പ്രൊജക്റ്റ് അല്ലെങ്കില്‍ സര്‍വ്വീസ് നിരസിച്ചവരോട് ചോദിക്കുക, സര്‍, എന്തുകൊണ്ടാണ് എന്‍രെ പ്രൊഡക്റ്റില്‍ താങ്കള്‍ക്ക്  താല്‍പര്യമില്ലാത്തത്. ആ ഉത്തരം നിങ്ങളെ ഒരുപാട് സഹായിക്കും. ഒന്നുകില്‍ മാര്‍ക്കറ്റിന് വേണ്ടതെന്താണെന്ന് വലിയ ഇന്‍സൈറ്റ്. അല്ലെങ്കില്‍ എങ്ങനെ സെയില്‍സ് സ്ട്രാറ്റജി മാറ്റിയെടുക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കിട്ടും. ഇത്തരത്തില്‍ കസ്റ്റമര്‍ എന്‍ഗേജ്മെന്‍റിന് ശ്രമിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെയില്‍സ് ശക്തമാക്കാന്‍ സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി പറഞ്ഞു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version