വമ്പൻ നിക്ഷേപം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സെമികണ്ടക്ടർ നിർമാണ സ്റ്റാർട്ടപ്പ് നേത്രസെമി (Netrasemi). സോഹോ (Zoho Corporations Ltd) യൂണിക്കോൺ ഇന്ത്യ (Unicorn India Ventures) എന്നിവ ചേർന്നു നടത്തിയ സീരീസ് എ ഫണ്ടിങ്ങിലാണ് നേത്രസെമി 107 കോടി രൂപയുടെ ഫണ്ടിങ് നേടിയത്.

2020ൽ ജ്യോതിസ് ഇന്ദിരാഭായ് (Jyothis Indirabhai), ശ്രീജിത്ത് വർമ (Sreejith Varma), ദീപ ഗീത (Deepa Geetha) എന്നിവർ ചേർന്ന് സ്ഥാപിച്ച എഡ്ജ് എഐ സെമികണ്ടക്ടർ ടെക്നോളജി കമ്പനിയാണ് നേത്രസെമി. സിസ്റ്റം ഓൺ ചിപ്പ്സിൽ (SOC) പ്രാധാന്യം നൽകി സ്മാർട് ഐഒടി ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ ഫണ്ടിങ്ങിലൂടെ റിസേർച്ച്, ഡെവലപ്മെന്റ് വിഭാഗങ്ങളിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിർമാണ മികവ്, മാർക്കറ്റിങ് എന്നിവ വളർത്താനും പദ്ധതിയുണ്ട്. നാല് എസ്ഒസി വേരിയന്റുകൾ കൂടി കൊണ്ടുവന്ന് ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റ് ഷെയർ ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു.
Kerala-based semiconductor startup Netrasemi secures ₹107 crore in Series A funding from Zoho and Unicorn India Ventures for R&D and market expansion.