വ്യവസായ രംഗത്തെ ഗുണകരമായ പോളിസി ചേയ്ഞ്ജുകള്
കേരളത്തിലെ വ്യവസായ-നിക്ഷേപ അന്തരീക്ഷത്തില്‍ ദ്രുതഗതിയിലുള്ള ചില മാറ്റങ്ങള്‍ പോളിസി ലെവലില്‍ സംഭവിക്കുകയാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിലെ 7 വകുപ്പുകള്‍ ഭേദഗതി ചെയ്ത് നടപടികള്‍ ലളിതമാക്കിയത് അതിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നുവെന്ന് ഇന്‍ഡസ്ട്രീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ. ഇളങ്കോവന് ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു. ഇതോടെ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുകള്‍ ഓണ്‍ലൈനായി. ഡോക്കുമെന്റുകളുടെ എണ്ണം കുറച്ചു. 30 ദിവസത്തിനുള്ളില്‍ അപേക്ഷകളില്‍ തീരുമാനമായില്ലെങ്കില്‍ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം കിട്ടും എന്ന ഭേദഗതി വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ഇതോടെ വിലയ ചില തടസ്സങ്ങള്‍ ഒഴിവാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് പാര്ക്കകുകള്
സ്ഥലപരിമിതിയാണ് വ്യവസായങ്ങള്‍ തുടങ്ങാനുള്ള തടസ്സമായി പലരും പറയുന്നത്. അത് പരിഹരിക്കാനായി ബിസിനസ് പാര്‍ക്കുകള്‍ റെഢിയാകുകയാണ്. പാലക്കാടും ചേര്‍ത്തലയിലും ഫുഡ് പ്രൊസസിംഗ് പാര്‍ക്ക്, തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്ക്, ഒറ്റപ്പാലത്തെ ഡിഫന്‍സ് പാര്‍ക്ക്, ആന്പല്ലൂരിലെ ഇലക്ട്രോണിക്സ് പാര്‍ക്ക്, കണ്ണൂരിലെ എയ്റോ സ്പേസ് പാര്‍ക്ക് എന്നിവിടങ്ങളില്ലാം നിക്ഷേപകര്‍ തയ്യാറായിരിക്കുകയാണെന്നും ഡോ. കെ. ഇളങ്കോവന് പറഞ്ഞു.
വ്യവസായ കേരളം ശരിയായ ദിശയില്‍
നയപരമായി കേരളത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ സാമൂഹിക പ്രതിഫലനം കാണാന്‍ സമയമെടുക്കുമെങ്കിലും ശരിയായ ദിശയിലുള്ള ചുവടുവയ്പ്പുകളിലാണ് സംസ്ഥാന വ്യവസായ വകുപ്പെന്നും ഡോ കെ ഇളങ്കോവന് ചൂണ്ടിക്കാട്ടി.