Zomato finds new uses for Cooking Oil
സോമാറ്റോയും ബയോഡിയും കൈകോര്‍ക്കുന്നു
ഉപയോഗിച്ച പാചകഎണ്ണ (uco) ബയോഡീസലാക്കി വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി Zomato. റസ്റ്റോറന്റുകളില്‍ നിന്ന് 1000 ലക്ഷം ലിറ്റര്‍ യൂസ്ഡ് ഓയില്‍ Zomato ശേഖരിക്കും.
ബയോഡീസല്‍ നിര്‍മ്മാതാക്കളായ BioD Energyയാണ് ഉപയോഗിച്ച ഭക്ഷ്യഎണ്ണ ബയോഡീസലാക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ബയോഡീസല്‍ ഓയില്‍ കമ്പനികള്‍ക്ക് Zomato നല്‍കും, റഗുലര്‍ ഡീസലിനൊപ്പം ഇത് ഉപയോഗിക്കും.
സസ്യ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയെന്ന് കണക്കുകള്‍
ബയോഡീസല്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്നതിലൂടെ, രാജ്യത്ത് ഉപയോഗിച്ച പാചക എണ്ണകളുടെ വേസറ്റേജ് കുറയ്ക്കാനാകുമെന്നും  സൊമാറ്റോ വ്യക്തമാക്കുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവരങ്ങള്‍ പ്രകാരം Vegetable oil ന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. 2022 ഓടെ 220 കോടി ലിറ്റര്‍ ഉപയോഗിച്ച പാചക എണ്ണ ബയോഡീസലാക്കി മാറ്റാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
ഉപയോഗിച്ച പാചക എണ്ണ ഇനി ‘വേസ്റ്റാകില്ല’
ഉപയോഗിച്ച പാചക എണ്ണ (uco) ശേഖരിക്കാന്‍ ബാര്‍-കോഡ് ചെയ്ത പാത്രങ്ങള്‍ BioD Energy സോമാറ്റോയ്ക്ക് നല്‍കും. ക്യുഎസ്ആര്‍ ബ്രാന്‍ഡുകള്‍, ഹോട്ടലുകള്‍, ഫുഡ് പ്രോസസ്സറുകള്‍ എന്നിവയില്‍ നിന്ന് സോമാറ്റോ ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. മറ്റ് രാജ്യങ്ങളിലേക്കും ബയോ ഡീസലിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സൊമാറ്റോയുടെ പദ്ധതി.  സൊമാറ്റോ തുടക്കത്തില്‍ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ പദ്ധതി ആരംഭിക്കുകയും അടുത്ത മാസത്തോടെ കളക്ഷന്‍ ഡ്രൈവ് 5 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ 24 രാജ്യങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version