നയൻതാരയുടെ (Nayanthara) നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യുമെൻററിയുടെ പേരിൽ വീണ്ടും വിവാദം. ‘നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ’ (Nayanthara: Beyond The Fairy Tale) എന്ന ഡോക്യുമെന്ററിയമുമായി ബന്ധപ്പെട്ടാണ് വീണ്ടും വിവാദമുണ്ടായിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി (Chandramukhi) എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയിൽ (Madras High Court) ഹർജി നൽകി. നേരത്തെ നാനും റൗഡി താൻ (Naanum Rowdy Dhaan) സിനിമയുടെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് (Dhanush) നൽകിയ പകർപ്പവകാശ ലംഘന ഹർജിക്ക് പിന്നാലെയാണിത്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററിയിൽ 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അണിയറപ്രവർത്തകർ ഹൈക്കോടതിക്ക് സമർപ്പിച്ച പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും (Netflix Entertainment Services India LLP ) നിർമാതാക്കളായ ടാർക് സ്റ്റുഡിയോ എൽഎൽപിക്കും (Tarc Studio LLP) ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോടതി നിർദേശം.
Nayanthara’s Netflix documentary, “Nayanthara: Beyond The Fairytale,” faces a new lawsuit from AP International over unauthorized use of “Chandramukhi” film footage, demanding a permanent injunction and content removal.