അമേരിക്കൻ പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ (Taylor Swift) എൻഗേജ്മെന്റ് വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫുട്ബോൾ താരം ട്രാവിസ് കെൽസിയുമായാണ് (Travis Kelce) ടെയ്‌ലർ സ്വിഫ്റ്റ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. ഇരുവരുടേയും വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇക്കാര്യം ടെയ്ലർ സ്വിഫ്റ്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്.

ഫോർബ്സ് റിപ്പോർട്ട് പ്രകാരം 1.8 ബില്യൺ ഡോളറാണ് ടെയ്ലർ സ്വിഫ്റ്റിന്റെ ആസ്തി. നിലവിൽ ലോകത്തിലെ ഏറ്റവും ധനികയായ ഗായികയാണ് സ്വിഫ്റ്റ്. കഴിഞ്ഞ വർഷമാണ് റിഹാനയെ മറികടന്ന് താരം ഈ നേട്ടത്തിലെത്തിയത്. രണ്ട് വർഷങ്ങൾക്കിടെ ഏതാണ്ട് 500 മില്യൺ ഡോളറിന്റെ കുതിപ്പാണ് സ്വിഫ്റ്റിന്റെ ആസ്തിയിൽ ഉണ്ടായതെന്ന് ഫോർബ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റോയൽറ്റി, ഇന്റർനാഷണൽ ഇറാസ് ടൂർസ് എന്നിവയിൽ നിന്നാണ് സ്വിഫ്റ്റിന്റെ പ്രധാന വരുമാനം. ഈയിനത്തിൽ മാത്രം താരം 600 മില്യൺ ഡോളർ സമ്പാദിച്ചതായാണ് കണക്ക്.

Taylor Swift is engaged to Travis Kelce. Learn about her impressive $1.8 billion net worth, making her the world’s wealthiest female singer.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version