ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിനു മുൻപിലും മറ്റും ഇരുന്ന് ജോലി ചെയ്യുന്നവരെ കാലക്രമേണ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും അലട്ടാൻ സാധ്യതയുണ്ട്. സ്ക്രീനിലേക്ക് നേരിട്ട് അധികനേരം നോക്കുമ്പോൾ ഉണ്ടാകുന്ന തലവേദന, കണ്ണുവരൾച്ച എന്നുതുടങ്ങി തലയുടെ പുറകിലെ വേദനയും തോളിലും കൈകളിലുമുള്ള വേദനയിലേക്കും കുടവയറിലേക്കുമെല്ലാം ഇത്തരം ജോലി നയിക്കുന്നു.

ലഘുവെങ്കിലും മുടങ്ങാതെയുള്ള വ്യായാമമാണ് ആരോഗ്യ വിദഗ്ധർ ഇതിനു പരിഹാരമായി നിർദേശിക്കുന്നത്. ദിവസവും അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്തിരിക്കണം. ഇതിനു പുറമേ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം സ്റ്റാൻഡിങ് ഡെസ്ക് പോലുള്ളവ വെച്ച് ഇടയ്ക്ക് നിന്നു ജോലിചെയ്യാം. അതുമല്ലെങ്കിൽ ജോലിക്കിടെ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റു നിൽക്കാനോ നടക്കാനോ കൈകൾക്ക് ചെറിയ രീതിയിലുള്ള മറ്റ് ചലനങ്ങൾ നൽകാനോ ശ്രദ്ധിക്കണം. നല്ല ചെയറിൽ പുറം നേരെയാക്കി ഇരിക്കാനും ഇരിക്കുമ്പോൾ കാലുകൾ നിലത്തു തൊടുന്ന രീതിയിൽ ഇരിക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Learn essential health tips for people with sedentary jobs. Avoid health issues like back pain and eye strain by following simple exercises and lifestyle changes.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version