കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. പെട്രോളിയം ഉത്പന്നങ്ങളെ മറികടന്ന്, ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വിഭാഗമാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസങ്ങളിൽ, ഇലക്ട്രോണിക്സ് കയറ്റുമതി രാജ്യത്തെ മൂന്നാമത്തെയും അതിവേഗം വളരുന്നതുമായ വിദേശവിൽപന വിഭാഗമായി മാറിയതായി വാണിജ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക്സ് കയറ്റുമതി റെക്കോർഡ് ഉയരത്തിലേക്ക്, iPhone boom powers India’s electronics exports

പെട്രോളിയം ഉത്പന്നങ്ങളിലെ ഇടിവിനൊപ്പം, ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഉണ്ടായ അതിവേഗ വളർച്ചയാണ് ഈ മാറ്റത്തിന് കാരണം. FY25ൽ ഇലക്ട്രോണിക്സ് കയറ്റുമതി 42% ഉയർന്ന് 22.2 ബില്യൺ ഡോളറിലെത്തി. ഇതിൽ പകുതിയോളം ആപ്പിൾ ഐഫോണുകളാണ് എന്നതാണ് ശ്രദ്ധേയം. FY23ൽ 15.6 ബില്യൺ ഡോളറായിരുന്ന ഈ വിഭാഗം, മൂന്ന് വർഷത്തിനിടെ 63% വളർന്ന് FY25ൽ 38.5 ബില്യൺ ഡോളറായി. നിലവിലെ നിരക്കിൽ, FY23 മുതൽ FY26 വരെ ഇലക്ട്രോണിക്സ് കയറ്റുമതി ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി കുറയുകയാണ് — FY23ൽ 97.4 ബില്യൺ ഡോളറിൽ നിന്ന് FY25ൽ 63.3 ബില്യൺ ഡോളറായി. യുഎസിന്റെ നിയന്ത്രണങ്ങൾ മൂലം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ വന്ന മാറ്റങ്ങൾ ഇന്ത്യൻ റിഫൈനർമാരുടെ ചിലവ് നേട്ടം നഷ്ടമാക്കുകയും, കയറ്റുമതി ഇടിയാൻ കാരണമായതുമായാണ് വിലയിരുത്തൽ.

ഇതിന്റെ പശ്ചാത്തലത്തിൽ, പെട്രോളിയവും ഇലക്ട്രോണിക്സും തമ്മിലുള്ള കയറ്റുമതി അന്തരം വൻതോതിൽ ചുരുങ്ങിയിരിക്കുന്നു — പിഎൽഐ (Production Linked Incentive) പദ്ധതി ആരംഭിച്ചപ്പോൾ 73.9 ബില്യൺ ഡോളറായിരുന്നത്, ഇപ്പോൾ 24.7 ബില്യൺ ഡോളറായി. 2026ഓടെ ഈ വ്യത്യാസം 16 ബില്യൺ ഡോളറായി ചുരുങ്ങുമെന്ന് വിദഗ്ധർ പറയുന്നു. ഈ പ്രവണത തുടർന്നാൽ, 2028 സാമ്പത്തിക വർഷത്തോടെ ഇലക്ട്രോണിക്സ് ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതിയായി മാറും.

ഇലക്ട്രോണിക്സ് വളർച്ചയുടെ പ്രധാനപങ്ക് ഐഫോണിനാണ്. ആപ്പിൾ ചൈനയ്ക്ക് ശേഷം ഇന്ത്യയെ രണ്ടാമത്തെ പ്രധാന നിർമാണകേന്ദ്രമാക്കി മാറ്റിയതോടെ, ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ ആഗോള വിഹിതം വർധിച്ചു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസങ്ങളിൽ മാത്രം, ആപ്പിൾ 10 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റിയയച്ചു. മൊത്തം 13.4 ബില്യൺ ഡോളർ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ 75% ത്തിലധികവും, 22.2 ബില്യൺ ഡോളർ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 45% ത്തിലധികവും ഐഫോണുകൾക്കാണ്.

ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ കാരണം ആഗോള കമ്പനികൾ വിതരണ ശൃംഖല വൈവിധ്യവൽകരിക്കുമ്പോൾ, ചൈനയുടെ മാതൃക പിന്തുടർന്ന് ഇലക്ട്രോണിക്സിനെ പ്രധാന കയറ്റുമതി ശക്തിയാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. പിഎൽഐ പദ്ധതി വഴി ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിൽ ആപ്പിൾ, സാംസങ്, ഡിക്സൺ ടെക്നോളജീസ് തുടങ്ങിയവർ നിർണായക പങ്കുവഹിക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ ഈ റെക്കോർഡ് ഉയർച്ച — സാങ്കേതിക നിർമാണത്തിലും കയറ്റുമതിയിലുമുള്ള ഇന്ത്യയുടെ സ്വാധീനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Electronics exports soar 42% in FY25, driven by iPhone shipments, making it India’s 2nd largest export category, overtaking petroleum products soon.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version