മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ ഗതാഗതക്കുരുക്ക് മാറ്റേണ്ടി വരുന്ന ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം പകരുന്ന കണ്ടെത്തലാണ് കൊല്ലം ചാത്തന്നൂര്‍ MES Institute of Technology and Management ഫൈനല്‍ ഇയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ നിയോ ട്രീ എന്ന ആശയം.

എന്താണ് നിയോട്രീ ?

പോര്‍ട്ടബിള്‍ ട്രാഫിക്ക് സിഗ്നല്‍ സിസ്റ്റമാണ് നിയോ ട്രീ. Temporary signal system ആയ നിയോ ട്രീ 6 അടിയുള്ള ബോക്‌സില്‍ കൊണ്ടു നടക്കാവുന്ന ഒന്നാണ്. മാത്രമല്ല ഫ്‌ളഡ് ലൈറ്റ് അടക്കം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന മള്‍ട്ടി യുസബിള്‍ ടവര്‍ കൂടിയാണിത്. റോഡിലെ അതാത് ദിശയില്‍ ഏത് സിഗ്നല്‍ നല്‍കണം എന്നത് സ്മാര്‍ട്ട് ഫോണില്‍ സജ്ജമാക്കിയിരിക്കുന്ന ആപ്പ് വഴി നിയന്ത്രിക്കാന്‍ സാധിക്കും. ട്രീയില്‍ സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ വഴി റോഡിലെ ഗതാഗതം എത്ര ശക്തമാണെന്നും അതിനനുസരിച്ച് സിഗ്നല്‍ നല്‍കേണ്ടി വരുന്ന സമയം എത്രത്തോളം വേണ്ടി വരുമെന്നും അറിയാന്‍ സാധിക്കും. (കൂടുതലറിയാന്‍ വീഡിയോ കാണാം)

നിയോട്രീ ഇനി…

കേരളാ പോലീസിന്റെ സൈബര്‍ ഡോമുമായി സഹകരിച്ച് നിയോട്രീ സജീവമാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് നിയോ ട്രീയുടെ ഫൗണ്ടര്‍മാര്‍ വ്യക്തമാക്കി. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ടിങ്ങും ഈ പ്രോജക്ടിന് ലഭിച്ചിട്ടുണ്ട്. തായ്‌ലാന്റില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രോഡക്റ്റ് ഫെസ്റ്റിലും നിയോ ട്രീ പ്രദര്‍ശിപ്പിച്ചിരുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)

ഇന്‍ക്യൂബേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരത്ത് ഈ സംരംഭം ഇന്‍ക്യുബേറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. വൈ നോട്ട് ഇന്നോവേഷന്‍സ് എന്ന കന്പനിയിലൂടെ നിയോട്രീയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. MES Institute of Technology and Management മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സാജിദ് എസ്, ഹരീഷ് കുമാര്‍ വി.എസ്, ഒമര്‍ സഗീര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നാണ് നിയോ ട്രീ വികസിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സംരംഭക വിദ്യാര്‍ത്ഥി സംഗമം ഐഇഡിസി സമ്മിറ്റ് തൃശൂര്‍ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പ്രോഗ്രാമിലും നിയോട്രീ ശ്രദ്ധേയമായിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version